കൊളപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

കൊളപ്പുറത്ത് കെ.എസ്.ആര്‍.ടി.സി  ഡ്രൈവറെ മര്‍ദ്ദിച്ച  സ്വകാര്യ ബസ് ഡ്രൈവര്‍ക്ക്  മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി: കെ എസ് ആര്‍ ടി സി ഡ്രൈവറെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പട്ടാമ്പി പാറപ്പുറം ഓമല്ലൂര്‍ കൊണ്ടൂര്‍ക്കര പാലമൂട്ടില്‍ കബീര്‍ (45)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2018 മാര്‍ച്ച് 26ന് രാവിലെ 10.40ന് എ ആര്‍ നഗര്‍ കൊളപ്പുറത്താണ് സംഭവം. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിനെ ഇതേ റൂട്ടിലോടുന്ന സ്വകാര്യ ബസ്സ് തെറ്റായ ഭാഗത്ത് കൂടെ മറികടക്കാന്‍ ശ്രമിക്കവെ സര്‍ക്കാര്‍ ബസിന്റെ കണ്ണാടിയില്‍ തട്ടി പൊട്ടുകയായിരുന്നു. ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവറായ തൃശൂര്‍ അണ്ണല്ലൂര്‍ കണക്കശ്ശേരി പേരി മകന്‍ കെ പി അപ്പുവിന് പരിക്കേറ്റിരുന്നു. തിരുരങ്ങാടി ഗ്രേഡ് എസ് ഐ കണ്ണന്‍കുട്ടിയാണ് കേസന്വേഷിക്കുന്നത്.

Sharing is caring!