പ്രവാസി കൂട്ടായ്മ നിര്‍മിച്ച ബൈത്തുറഹ്മ സമര്‍പ്പണം നാളെ

പ്രവാസി കൂട്ടായ്മ  നിര്‍മിച്ച ബൈത്തുറഹ്മ സമര്‍പ്പണം നാളെ

തിരൂരങ്ങാടി: കക്കാട് കരുമ്പില്‍ കെ.എം.സി.സി, പ്രവാസി കൂട്ടായ്മ നിര്‍മ്മിച്ച ബൈത്തുറഹ്മ സമര്‍പ്പണം 27ന് വൈകീട്ട് 4മണിക്ക് പാണക്കാട് സയ്യിദ്അബ്ബാസലി ശിഹാബ്തങ്ങള്‍ നിര്‍വ്വഹിക്കും. പി.കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷനാകും.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. എ.കെ മുസ്തഫ, കെ.പി മുഹമ്മദ്കുട്ടി, റിയാസ് പുല്‍പ്പറ്റ, സിറാജ് പൂക്കുത്ത്, ശരീഫ് കോട്ടപ്പുറം സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എം മൊയ്തീന്‍, കെ.കെ ഹംസക്കോയ, ഒ.സി ബഷീര്‍ അഹമ്മദ്, അലി കണ്ടാണത്ത്, യൂസുഫ് മുഹ്ഹണ്, സാദിഖ് ഒള്ളക്കന്‍ സംബന്ധിച്ചു.

Sharing is caring!