കുറ്റിപ്പുറത്ത് മദ്യപിടിച്ച് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി

കുറ്റിപ്പുറം: മദ്യ ലഹരിയിലായ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. നടുവട്ടം കൈതൃക്കോവ് സ്വദേശി പുത്തന്‍കോട്ട് ലത്തീഫ്(45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതേ കാലോടെയാണ് സംഭവം. സുഹൃത്ത് തൈക്കാട്ടില്‍ അബുവാണ് ലത്തീഫിനെ കുത്തികൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. കാട്ടിലങ്ങാടിയിലെ നഴ്‌സിംഗ് ഹോമില്‍ കൊണ്ടുപോയ ലത്തീഫിന്റെ നില ഗുരുതരമായതിനാല്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റമോര്‍ട്ടം നടത്തി ഉച്ചയോടെ നടുവട്ടം ജുമാ മസ്ജിദില്‍ ഖബറടക്കും.
RECENT NEWS

നബിയുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍
മലപ്പുറം: മുഹമ്മദ് നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ‘ഹിജ്റ എക്സ്പെഡിഷന്’ പ്രസന്റേഷന് പ്രൗഢമായി. മഅ്ദിന്‍ [...]