ലക്ഷങ്ങള്‍ സെന്റിന് വിലവരുന്ന സ്ഥലം സൗജന്യമായി അംഗന്‍വാടി നിര്‍മിക്കാന്‍ നല്കി മലപ്പുറത്തെ മുന്‍പ്രവാസി

മലപ്പുറം: ലക്ഷങ്ങള്‍ സെന്റിന് വിലവരുന്ന സ്ഥലം സൗജന്യമായി അംഗന്‍വാടി നിര്‍മിക്കാന്‍ നല്കി
മലപ്പുറത്തെ മുന്‍പ്രവാസി. വേങ്ങര പഞ്ചായത്ത് 17-ാം വാര്‍ഡിലെ വലിയോറമുതലമാട് മണപ്പുറം അങ്കണ്‍വാടിക്ക് സ്ഥലം സൗജന്യമായി നല്‍കിയാണ് മുതലമാട് മോയന്‍ മൊയ്തീന് മാതൃകയായത്. ഒരുസെന്റ് സ്ഥലത്തിന് ലക്ഷങ്ങള്‍ മാര്‍ക്കറ്റ് വിലയുള്ള പ്രദേശത്താണ് സ്ഥലം സൗജന്യമായി നല്കിയതെന്നതും ഏറെ ശ്രദ്ധേയമാണ്.
വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വേങ്ങര പഞ്ചായത്ത് 17-ാം വാര്‍ഡിലെ വലിയോറമുതലമാട് മണപ്പുറം അങ്കണ്‍വാടിക്ക് സ്ഥലം സൗജന്യമായി നല്‍കിയത്. ഏറെ പ്രയാസത്തിലും അസൗകര്യത്തിലും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അങ്കണ്‍വാടിക്ക് ഇതോടെ ശാപമോക്ഷ മാവുകയാ ണ്.
മണപ്പുറം റോഡില്‍ വലിയോറപ്പാടത്തിന് സമീപമുള്ള ലക്ഷങ്ങള്‍ വിലവരുന്ന ഭൂമിയില്‍ നിന്ന് രണ്ട്സെന്റ് സ്ഥലം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റേയും വാര്‍ഡംഗം വി.ഉമ്മു ഐമന് യൂസുഫലിയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സ്ഥലം സൗജന്യമായി നല്‍കിയത്. നീണ്ട കാലം ഗള്‍ഫിലാ യി രു ന്ന മൊയ്തീന്പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെ വിദ്യാഭാസ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണിപ്പോള്‍, വലിയോറ ഈസ്റ്റ് ഏ .എം.യു.പി.സ്ക്കൂള് പി.ടി.എ.എക്സിക്യൂട്ടീവ് അംഗമാണ്. അങ്കണവാടിക്ക് സ്ഥലം സൗജന്യമായി നല്കിയ മോയന്‍ മൊയ്തീനെ വാര്‍ഡ് മുസ് ലിം ലീഗ്, യൂത്ത് ലീഗ് ,എം എസ്.എഫ്. കമ്മറ്റികള്അഭിനന്ദിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി