വിനോദ സഞ്ചാരികള്‍ക്കായി കോട്ടക്കുന്നില്‍ ഇനി ബംബര്‍ കാറും
മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയ ഇലക്ട്രിക് ബംബര്‍ കാര്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴില്‍ ആദ്യമായാണ് ഇത്തരം പദ്ധതി ഒരുക്കിയിരിക്കുന്നത്. കോട്ടക്കുന്നിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. കുട്ടികളുടെ ബലൂണ്‍ പാര്‍ക്കിന് സമീപമാണ് പുതിയ പാര്‍ക്കുള്ളത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇത് ഉപയോഗിക്കാം.
കോട്ടക്കുന്നിലെത്തുന്നവര്‍ക്ക് ഒരു ദിവസം മുഴുവന്‍ ചെലവഴിക്കുന്നതിനാവശ്യമായ വിവിധ പദ്ധതികള്‍ നിലവില്‍ നടപ്പാക്കി വരുന്നുണ്ട്. ഇതിലുള്‍പ്പെടുത്തിയാണ് ബംബര്‍ കാറും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ അഡ്വഞ്ചര്‍ പാര്‍ക്ക്, കുട്ടികള്‍ക്കുള്ള ബലൂണ്‍ പാര്‍ക്ക്, ട്രാഫിക് പാര്‍ക്ക്, സൈക്കിള്‍ പാര്‍ക്ക്, 16ഡി തിയറ്റര്‍, ഹൊറര്‍ ഹൗസ് എന്നിവ കോട്ടക്കുന്നില്‍ നിലവിലുണ്ട്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ടിക്കറ്റ് എടുത്ത് പ്രവേശിക്കുന്ന പാര്‍ക്കുകളിലൊന്നാണ് കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക്. കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശ സൈക്കിള്‍ പാത കോട്ടക്കുന്നിലാണുള്ളത്. അഡ്വഞ്ചര്‍ പാര്‍ക്കില്‍ കൂടുതല്‍ റൈഡുകളും ഉടന്‍ വരുന്നുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വിവിധ പദ്ധതികളും ഡിടിപിസി ആവിഷ്‌കരിക്കുന്നുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, കൗണ്‍സിലര്‍മാരായ സലീന റസാഖ്, ഒ സഹദേവന്‍, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, എക്‌സി. കമ്മിറ്റി അംഗങ്ങളായ വിപി അനില്‍, അഡ്വ. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.