പിണറായി ഭരണത്തില്‍ പോലീസ് സേന നിഷ്ക്രിയം: യൂത്ത് ലീഗ്

മലപ്പുറം : സംസ്ഥാനത്ത് ചരിത്രത്തില്‍ തുല്യതയില്ലാത്ത രീതിയില്‍ ക്രമസമാധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പിണറായി ഭരണത്തില്‍ പോലീസ് സേന പൂര്‍ണ്ണമായും നിഷ്ക്രിയമായിരിക്കയാണ്. അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ചുമതലാ ബോധം നഷ്ടപ്പെട്ടിരിക്കയാണ്. വിദേശ വനിതയുടെ ദുരൂഹ മരണവും വരാപ്പുഴയിലെ ശ്രീജിത്തിനെ പോലീസുകാര്‍ കൊലപ്പെടുത്തിയതും സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ തടയുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതും ഈ പട്ടികയിലെ ഒടുവിലത്തെ ഉദാഹരണങ്ങള്‍ മാത്രമാണ്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വിദേശ നിതയുടെ മരണം അന്വേഷിക്കണെമെന്നാവശ്യപ്പെട്ട ബന്ധുക്കളെ അപമാനിക്കുകയാണ് മുഖ്യമന്ത്രിയും ഡി.ജി.പിയും ചെയ്തിട്ടുള്ളത്. ലോകത്തിന് മുമ്പില്‍ കേരളത്തെ തലകുനിക്കാന്‍ ഇടവരുത്തിയതിന് മുഖ്യമന്ത്രിയും ഡി.ജി.പിയും മാപ്പ് പറയണം. വരാപ്പുഴ ശ്രീജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്യണം. സമ്പൂര്‍ണ്ണ പരാജയമാണെന്ന് തെളിയിച്ച ഇന്റലിജന്‍സ് സംവിധാനത്തെ ഉടച്ചു വാര്്കകാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. എം.എ സമദ്, നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുള്‍ കരീം, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]