അമേരിക്കയില്‍ നടന്ന ജോഗ്രഫിക് ബീ ക്വിസില്‍ ചാമ്പ്യനായി മലപ്പുറത്തെ പത്തുവയസ്സുകാരന്

എടപ്പാള്‍: അമേരിക്കയിലെ നാഷണല്‍ ജോഗ്രഫിക് ബീ ക്വിസ് മത്സരത്തില്‍ വാഷിംഗ്ടണ്‍ സേ്റ്ററ്റില് നിന്നും വിജയിയായി എടപ്പാള്‍ സ്വദേശിയായ 10വയസ്സുകാരന് ഇഹ്സാന്‍ ലിഷാര്‍ തെരഞ്ഞടുക്കപ്പെട്ടു. നാലു മുതല്‍ എട്ട് വരെയുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് ഈ മത്സരപരീക്ഷ. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഇഹ്സാന്‍ ഏകദേശം 103 ഉയര്‍ന്ന ക്ലാസ്സുകളിലെ വിദ്യാര്‍ഥികളെ പിന്നിലാക്കിയാണ് സംസ്ഥാന ചാമ്പ്യന്‍ ആയത്. മത്സരത്തിലെ മികച്ച 10 മത്സരാര്ഥികളില് ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥി കൂടിയായിരുന്നു ഇഹ്സാന്‍. എട്ടാം ക്ലാസുക്കാരനായ വിദ്യാര്‍ഥിയെ ചാംപ്യന്‍ഷിപ് റൗണ്ടില്‍ മറികടന്നാണ് ഇഹ്സാന്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് ചാമ്പ്യന്‍ ആയത്. ഈ വരുന്ന മെയ് 20-23 വരെ അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപിലേക്ക് ക്ഷണം കിട്ടുന്ന 54 മത്സരാര്ഥികളില് ഒരാള്‍ ആകുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന അപൂര്‍വം മലയാളി വിദ്യാര്‍ഥികളില്‍ ഒരാളായി ഇഹ്സാന്‍. ഈ മത്സരത്തിലെ ചാമ്പ്യന്‍ 50,000 അമേരിക്കന്‍ ഡോളര്‍ സ്കോളര്‍ഷിപ്പും ഗാലപ്പഗോസ് ഐലന്ഡ്ലേക്കുള്ള ഒരു ടൂര്‍ പാക്കേജും ആണ് കാത്തിരിക്കുന്നത്. ഇന്‍ഫോസിസ് കമ്പനിയിലെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റായി സിയറ്റ്ലെ ബോയിങ് കമ്പനിയില്‍ ജോലി ചെയ്യുന്ന ലിഷാറിന്റെയും അഡ്വക്കേറ്റ് മീരയുടെയും മകനാണ് ഇഹ്സാന്‍. റിട്ടയേര്‍ഡ് അധ്യാപകനും എടപ്പാളിലെ സാമൂഹ്യപ്രവര്‍ത്തകനുമായ മൊയ്ദുണ്ണിയുടെയും പാലക്കാട് ജില്ലാ കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ. എം.കെ.മുഹമ്മദിന്റെയും പേരക്കുട്ടി ആണ്. നാലു വയസ്സുകാരി സഹോദരി ഫൈഹയും ഉള്‍പ്പെടുന്ന കുടുംബം വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ബെല്ലവ്യൂവിലാണ് താമസം. ശശി തരൂര്‍, മുരളി തുമ്മാരുകുടി തുടങ്ങിയ യുണൈറ്റഡ് നേഷന്‍സില്‍ ജോലി ചെയ്ത പ്രമുഖ മലയാളികളുടെ പാത പിന്തുടര്ന്ന് ആഗോള മനുഷ്യ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി തന്റേതായ സംഭാവനകള്‍ നല്‍കണം എന്നാണ് ഇഹ്സാന്ന്റെ ആഗ്രഹം.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]