സീരിയല് നടിയുടെ മൃതദേഹംനിലമ്പൂരിലെ വാടക വീട്ടില് കത്തിക്കരിഞ്ഞനിലയില്
നിലമ്പൂര്: സീരിയല് നടിയും ടെലി ഫിലിം സംവിധായികയുമായ യുവതിയെ വീട്ടില് തീപൊള്ളലേറ്റ് മരിച്ച നിലയില് കണ്ടെത്തി. വഴിക്കടവ് സ്വദേശി മേനിയില് വിജയന്റെ മകള് കവിത(28)യെയാണ് നിലമ്പൂര് മുതീരിയിലെ വാടക വീട്ടില് ഞായറാഴ്ച രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില് കണ്ടത്.
വീട്ടില് നിന്ന് പുകയും ശബ്ദവും കേട്ടതനുസരിച്ച് അയല്ക്കാരാണ് വിവരം പോലീസില് അറിയിച്ചത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസും അഗ്നിരക്ഷാ സേനയുമെത്തി വീടിന്റെ വാതില് തകര്ത്താണ് അകത്ത് കടന്നത്. അപ്പോഴേക്കും പൂര്ണ്ണമായും കത്തിക്കരിഞ്ഞിരുന്നു. ആത്മഹത്യാ കുറിപ്പ് വീട്ടില് നിന്ന് ലഭിച്ചിട്ടുണ്ട്. എന്നെ വേണ്ടാത്ത ഈ ലോകത്ത് നിന്നും ഞാന് പോകുന്നു എന്നാണ് ആത്മഹത്യാകുറിപ്പിലെന്ന് പോലീസ് പറഞ്ഞു. വ്യക്തികളുടെയോ മറ്റോ പേരില്ല. പെട്രോളൊഴിച്ചാണ് ദേഹം കത്തിച്ചതെന്ന് കരുതുന്നു.
നിലമ്പൂര് സി.ഐ. കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇന്ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്ട്ടത്തിനായി കോഴിക്കോട് മെഡിക്കല് കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. മാതാവ്: കാര്ത്ത്യായനി. ഭര്ത്താവ് പാലക്കാട് സ്വദേശി വിജേഷ്.ഏകമകള് : ചിഞ്ചു
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില് മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്പാട്. [...]