ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് മലപ്പുറം കൂട്ടായിയിലെ ഗ്രൂപ്പിന്റെ അഡ്മിന് പതിനാറുകാരനെന്ന് പോലീസ്
തിരൂര്‍ :വാട്സാപ്പ് കൂട്ടായ്മയുടെ മറവില്‍ മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമത്തിനും കലാപ നീക്കത്തിനു മിടയാക്കിയ ഹര്ത്താ ല്‍ ആഹ്വാനത്തിന്റെ അഡ്മിനെ കണ്ടെത്തിയ പോലീസ് ഞെട്ടിപ്പോയി. പത്താം തരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന പതിനാറുകാരന് .മലപ്പുറം തീരമേഖലയായ കൂട്ടായിയില്‍ നിന്നാണ് പതിനാറുകാരനെ കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം ധരിപ്പിച്ചപ്പോള്‍ യാതൊരു ഭാവഭേദവും ഉണ്ടാവാതെ സധൈര്യം നിന്നതും പോലീസിനെ അമ്പരപ്പിച്ചു. വോയ്സ് ഓഫ് യൂത്ത് നമ്പര്‍ നാലിന്റെ അഡ്മിനാണ് ഈ കൗമാരക്കാരന് .ഐ.ടി.ആക്ട് പ്രകാരമാണ് അഡ്മിനെതിരെ കേസെടുത്തിട്ടുള്ളതെന്ന് തിരൂര്‍ പോസ് സേ്റ്റഷന് ഓഫീസര്‍ സുമേഷ് സുധാകര്‍ പറഞ്ഞു.പ്രതിപ്രായപൂര്ത്തിയാവാത്തതിനാല് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിയമങ്ങള്‍ക്കു വിധേയമായി തുടര്‍ നടപടികള്‍ സ്വീകരിക്കും. കലാപ ത്തിന് വഴിയൊരുക്കുന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന് പതിനാറുകാരനാണെന്ന കണ്ടെത്തല്‍ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. വോയ്സ് ഓഫ് യൂത്ത് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ പേരുകളിലാണ് വാട്സാപ്പ് ഗ്രൂപ്പുള്ളത്. ഓരോന്നിനും വെവ്വേറെ അഡ്മിന് മാരാണുള്ളത്. വോയ്സ് ഓഫ് യൂത്തിന്റെ പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ആശയങ്ങളെക്കുറിച്ചും അന്വേഷം ശക്തമാക്കി.കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷമാരംഭിച്ചിട്ടുണ്ട്.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]