കത്വകേസ്; പോക്‌സോ ചുമത്തിയാല്‍ ആദ്യം കുടുങ്ങുക മുഖ്യമന്ത്രിയെന്ന് എം.എസ്.എഫ്

മലപ്പുറം: കാശ്മീരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും വെളിപ്പെടുത്തിയവര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയാല്‍ ആദ്യം മുഖ്യമന്ത്രി പിണറായി വിജയനു മേല്‍ ചുമത്തണമെന്നു എം.എസ് എഫ് മലപ്പുറം ജില്ലാ സെക്രട്ടറി ടി.നിയാസ്. മുഖ്യമന്ത്രിയുടെ പേരില്‍ പോക്‌സോ ചുമത്താന്‍ പൊലീസിന് ധൈര്യം ഉണ്ടോ എന്നും അതിനു ശേഷമേ മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്താവൂ എന്നും നിയാസ് കൂട്ടിച്ചേര്‍ത്തു. ജില്ലാ പോലീസ് മേധാവിയുടെ പത്രകുറിപ്പിനു മറുപടിയായാണ് നിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. ഈ മാസം 13ന് മുഖ്യമന്ത്രി പെണ്‍കുട്ടിയുടെ ഫോട്ടോ അടങ്ങിയ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]