മലപ്പുറത്തെ ഭൂരിപക്ഷ മുസ്ലിംഗങ്ങളും മതേതരത്വം ആഹ്രഗിക്കുന്നു: പി.കെ കൃഷ്ണദാസ്

മലപ്പുറത്തെ ഭൂരിപക്ഷ  മുസ്ലിംഗങ്ങളും മതേതരത്വം ആഹ്രഗിക്കുന്നു:  പി.കെ കൃഷ്ണദാസ്

മലപ്പുറം: മലപ്പുറത്തെ ഭൂരിപക്ഷ മുസ്ലിംഗങ്ങളും മതേതരത്വംആഹ്രഗിക്കുന്നവരാണെന്നു ബി.ജെ. പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. ചെറിയൊരുശതമാനം മുസ്ലിംഗങ്ങള്‍ മാത്രമാണു വര്‍ഗീയവാദികളെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഹര്‍ത്താലിന്റെ മറവില്‍ മലപ്പുറം ജില്ലയില്‍ നടന്ന
അക്രമങ്ങള്‍ക്ക് പിന്നിലെ അന്തര്‍ദേശീയ ഗൂഡാലോചനയും ദേശീയ-സംസ്ഥാന
തലത്തില്‍ നടന്ന ആസൂത്രണവും എന്‍.ഐ.എ അന്വേഷിക്കണം. സാമൂഹ്യമാധ്യമങ്ങള്‍ വഴി ഹര്‍ത്താല്‍ പ്രചരണം നടത്തിയത്
വിദേശത്തുള്ള ഗ്രൂപ്പുകളിലൂടെയാണ്. ഇതിന്റെ അഡ്മിന്‍മാരെക്കുറിച്ച്
അന്വേഷിച്ച് ഗൂഡാലോചന വെളിച്ചത്തു കൊണ്ടുവരണം. വര്‍ഗീയ കലാപമാണ് നടന്നത്.
ഈ സാഹചര്യത്തില്‍ സ്ഥിരം പട്ടാള ക്യാമ്പും മലപ്പുറത്ത് സ്ഥാപിക്കാന്‍
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. സംഘടിതമായ ആസൂത്രിത
ഹര്‍ത്താലാണ് നടന്നത്. പിണറായി സര്‍ക്കാറിന്റെ ഭരണത്തിന് കീഴില്‍ ഹിന്ദു
സമൂഹം അരക്ഷിതരാണ്. അക്രമം തടയുന്നതിലും പ്രതികളെ അറസ്റ്റു
ചെയ്യുന്നതിനും ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയത്വം തുടരുകയാണ്. സര്‍ക്കാര്‍
അക്രമത്തിന് കൂട്ടു നിന്നെന്നതിന്റെ തെളിവാണിത്. 2019ലെ ലോക്‌സഭാ
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഹിന്ദുക്കളെ മതതീവ്രവാദികള്‍ക്ക്
എറിഞ്ഞുകൊടുക്കുകയാണ് പിണറായി സര്‍ക്കാരെന്ന് അദ്ദേഹം ആരോപിച്ചു.
അക്രമമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം
മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. തിരൂര്‍, താനൂര്‍ മേഖലയില്‍
ഹിന്ദുക്കളുടെ കടകള്‍തെരഞ്ഞു പിടിച്ച് അക്രമിക്കുകയും
കൊള്ളയടിക്കുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ തങ്ങളുടെ
പ്രവര്‍ത്തകര്‍ പങ്കെടുത്തതിനെക്കുറിച്ച് കോണ്‍ഗ്രസ്, ലീഗ്, സി.പി.എം
നേതൃത്വം നിലപാട് വ്യക്തമാക്കണം. ഇതിനുള്ള തെളിവ് ബി ജെ പിയുടെ
കയ്യിലുണ്ട്. ഹര്‍ത്താലിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ പ്രതിനിധിയായി
മന്ത്രി കെ ടി ജലീല്‍ അബ്ദുല്‍ നാസര്‍ മദനിയെ സന്ദര്‍ശിച്ചതും അക്രമത്തെ
ലഘൂകരിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച വേളയില്‍ മന്ത്രി ശ്രമിച്ചതും
ഗൂഡാലോചനയുടെ ഭാഗമാണോയെന്നും അന്വേഷിക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.
മലപ്പുറത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sharing is caring!