ജീവിതം കൊണ്ട് മാതൃകയാകുമ്പോഴാണ് സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാവുകയെന്ന് ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ.

പൊന്നാനി:ജീവിതം കൊണ്ട് മാതൃകയാകുമ്പോഴാണ് സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാവുകയെന്ന് ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ. പൊന്നാനിയില്‍ സാദാത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കുടുംബ മഹിമയും, പാരമ്പര്യവും, അവകാശപ്പെടാന്‍ കഴിയുന്നത് ജീവിതം കൊണ്ട് മാതൃക കാണിക്കുമ്പോള്‍ മാത്രമാണ്. ഇതാണ് മുന്‍ കാല സാദാത്തുക്കള്‍ നമുക്ക് കാണിച്ചു തന്നത്.ജീവിതം കൊണ്ട് മാതൃകയാവുന്നവര്ക്ക് ആദരവും, ബഹുമാനവും തേടിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അഹ് ലു ബൈത്ത് കുടുംബങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള കുടുംബ സംഗമം പൊന്നാനി അക്ബര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടന്നത് . കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള തങ്ങള്‍ കുടുംബാംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.നിരവധി റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുത്തു നബികുടുംബം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംഗമം നടന്നത്. ഒ.എം.എസ്.നിസാമി തങ്ങള്‍ അധ്യക്ഷത വഹിച്ചു.സുബൈര്‍ തങ്ങള്‍ ചങ്ങരംകുളം, എ.നാസര്‍ തങ്ങള്‍ പോത്തനൂര്‍, ഫസല്‍ തങ്ങള്‍ പൊന്നാനി, നാസര്‍ തങ്ങള്‍ പെരിന്തല്‍മണ്ണ,വി.പി.ഹുസൈന്‍കോയ തങ്ങള്‍ ,ഹൈദ്രോസ് തങ്ങള്‍ കൂട്ടായി ,ഉവൈസ് തങ്ങള്‍ ലക്കിടിഎന്നിവര് സംസാരിച്ചു..
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി