മലപ്പുറത്തെ ഉംറ തീര്‍ഥാടക മദീനയില്‍ മരിച്ചു

മലപ്പുറത്തെ  ഉംറ തീര്‍ഥാടക  മദീനയില്‍ മരിച്ചു

വളാഞ്ചേരി: പൈങ്കണ്ണൂര്‍ എ.എല്‍.പി സ്‌കൂള്‍ റിട്ട: അധ്യാപിക കല്ലിങ്ങല്‍ ആയിഷാബി ടീച്ചര്‍ (67) ഉംറ തീര്‍ഥാടനത്തിനിടെ മദീനയില്‍ മരണമടഞ്ഞു. സ്വകാര്യ തീര്‍ഥാടക ഗ്രൂപ്പില്‍ അംഗമായി രണ്ടാഴ്ച്ച മുമ്പാണ് ഇവര്‍ ബന്ധുക്കളോടൊപ്പം ഉംറക്കായി പുറപ്പെട്ടത്. തീര്‍ഥാടനത്തിനിടെ മദീനയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഖബറടക്കം മദീനയില്‍ നടക്കും. റിട്ട: എഞ്ചിനീയറും കവിയുമായ അബൂബക്കര്‍ വളാഞ്ചേരി ആണ് ഭര്‍ത്താവ്. മക്കള്‍: ലൈല (ജി.യു.പി സ്‌കൂള്‍ രണ്ടത്താണി), ഡോ. ഷാഹിദ (ഗവ. ആയൂര്‍വേദ ഹോസ്പിറ്റല്‍, കടലുണ്ടി), ജഅഫര്‍ അലി (ഷാര്‍ജ), ഡോ. നബീല്‍ ഹാരിസ് (കെയര്‍വെല്‍ ആയുര്‍വേദ ക്ലിനിക്ക് പടപ്പറമ്പ്). മരുമക്കള്‍: അഡ്വ. കെ.എ.സമദ് (രണ്ടത്താണി), ഡോ.കെ.എം.മന്‍സൂര്‍ (ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മലപ്പുറം), റംഷീന (മലപ്പുറം), ഡോ. സബ്‌ന പൂവല്ലൂര്‍ (പൊന്മള).

Sharing is caring!