ഫാസിസ്റ്റുകള്‍ക്ക് ബലാല്‍സംഗം ആയുധമാണെന്ന് എസ്.ഡി.പി.ഐ
മലപ്പുറം: ആസിഫയെന്ന എട്ടു വയസുകാരി ദാരുണമായ കൊലചെയ്യപ്പെട്ടതിലൂടെആര്‍ എസ് എസിന്റെ വംശിയ അജണ്ട പൗരസമൂഹം തിരിച്ചറിഞ്ഞെന്നും അതിനെതിരെയുള്ള ജനകീയ പ്രതിഷേധമാണ് കേരളം സാക്ഷ്യം വഹിച്ചത്ഇന്ത്യന് ജനാതിപത്യത്തില്‍ ഫാഷിസത്തിന്റെ കടന്നുകയറ്റത്തിനെതിരെയുള്ള പൗരസമൂഹത്തിന്റെ പ്രതിഷേധ മാണിതെന്ന്എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ജലീന് നീലാമ്പ്ര അഭിപ്രായപ്പെട്ടു. എന്നാല്‍ ഹര്‍ത്താലിന് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ ഫാഷിസത്തോടുള്ള മൃദുസമീപനവും ജനകീയനിലപ്പാടിനോടുള്ള വിയോജിപ്പുമാണ് ജനതയില്‍ പ്രതിഷേധമായി ഉയര്‍ന്നത്. ജനാതിപത്യത്തില്‍ പൗരനാണ് പരമാധികാരിയെന്ന് ഈ ഹര്‍ത്താലിലൂടെ തെളിയിക്കപ്പെട്ടുവെന്നും രാഷ്ടിയപാര്‍ട്ടികളുടെയും സംഘടനകളുടെയും സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന ജനങ്ങള്‍ അവരുടെ തന്നെ പ്രതിഷേധം രേഖപ്പെടുത്താന്‍ തെരഞ്ഞെടുത്ത പ്രതിഷേധ മാണിത്
ഫാസിസ്റ്റുകള്‍ക്ക് ബലാല്‍സംഗം ഒരായുധമാണ് ഒരു സമൂഹത്തെ ഭയപ്പെടുത്താന്‍ സ്ത്രീകളെ ആക്രമിച്ചാല്‍ മതിയെന്ന തന്ത്രമാണ് ഇക്കൂട്ടര്‍ ഉപയോഗിക്കുന്നത്. ഫാഷിസം വ്യാപകമായി ഇത് ഉപയോഗിച്ച് അക്രമം നടത്തി കൊണ്ടിരിക്കുന്നു. കത് വയില്‍ സംഘപരിവാരം തുടക്കമിട്ടതും ഇതാണെന്നും ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ ഫാഷിസത്തെ തടയാന്‍ കഴിയൂവെന്നും ജലീല്‍ നീലാമ്പ്ര പറഞ്ഞു ജനങ്ങള്‍ ഏറ്റെടുത്ത ഹര്‍ത്താലിന് പാര്‍ട്ടിഐക്യദാര്‍ഡ്യ മറിയിക്കുന്നതായി പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര ,ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ് മാരായ വി ടി ഇഖ്റാമുല്‍, അഡ്വ:സാദിഖ് നടുതൊടി,, സെയ്തലവി ഹാജി, ,കൃഷ്ണന് എരഞ്ഞിക്കല്‍, ഷൗക്കത്ത് കരുവാരക്കുണ്ട് ,ബാബു മണി കരുവാരക്കുണ്ട് ,മുസ്തഫ മാസ്റ്റര്‍, ഹംസ മഞ്ചേരി. ഹംസ അങ്ങാടിപ്പുറം സുബൈര്‍ ചങ്ങരംകുളം സംസാരിച്ചു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]