ആസിഫ വധം: ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്തെ വീട്ടമ്മമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

ആസിഫ വധം:  ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്  മലപ്പുറത്തെ വീട്ടമ്മമാര്‍  പ്രധാനമന്ത്രിക്ക് കത്തയച്ചു

മലപ്പുറം: ജമ്മു കാശ്മീരിലെ കഠൂവയില്‍ കൊലചെയ്യപ്പെട്ട ആസിഫയുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കോഡൂരിലെ വീട്ടമ്മമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആയിരം കത്തുകള്‍ അയച്ചത്.
കത്തയക്കുന്നതിന് മുന്നേ പ്രതിഷേധ റാലിയും തപാലാപ്പീസിന് മുമ്പില്‍ ധര്‍ണയും നടത്തി. ധര്‍ണ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. വനിതാലീഗ് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന, ബ്ലോക്ക് പഞ്ചായത്തംഗം ആസ്യ കുന്നത്ത്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സജ്നാമോള്‍ ആമിയന്‍, കെ.പി. ഷബ്നാ ഷാഫി, കെ. ഹാരിഫ റഹ്മാന്‍, സജീന മേനമണ്ണില്‍, സി.എച്ച്. ഹഫ്സത്ത്, വനിതാലീഗ് ഭാരവാഹികളായ ഹസീന ഫ്ളവര്‍, ബിയ്യക്കുട്ടി അല്ലക്കാട്ട്, ഫാത്തിമ വട്ടോളി, കെ.പി. റാബിയ, കെ.ടി. റസിയ, വി. ഹാജറ, കെ. പ്രീതി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sharing is caring!