വെളിയങ്കോട് എരമംഗലത്ത് സി.പി.എം-ആര്.എസ്.എസ് സംഘര്‍ഷം, രണ്ടുപേര്‍ക്ക് പരുക്ക്

പൊന്നാനി: വെളിയങ്കോട് എരമംഗലത്ത് സി.പി.എം-ആര്.എസ്.എസ് സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും ആര്.എസ്.എസ് പ്രവര്‍ത്തകനും പരുക്ക്. വിഷു ദിനത്തില്‍ പുലര്‍ച്ചെ എരമംഗലം കോതമുക്ക് പി.വി.ജി നഗറിലാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ ഡി.വൈ.എഫ്.ഐ എരമംഗലം മേഖലാ സെക്രട്ടറി ബിജു, ആര്.എസ്.എസ് പ്രവര്‍ത്തകനായ സതീശന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. വിഷുക്കണിക്കായി പുലര്‍ച്ചെ പോയ കുട്ടികളെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആര്.എസ്.എസുകാര്‍ സംഘം ചേര്‍ന്ന് ബിജുവിനെ ഇരുമ്പുവടി കൊണ്ട് തലക്ക് അടിച്ചു പരിക്കേല്‍പ്പിച്ചതായി സി.പി.എം ആരോപിച്ചു. പരുക്കേറ്റ ബിജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിഷു ദിനത്തില്‍ പുലര്‍ച്ചെ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിഷുക്കണിക്കിടെ സി.പി.എമ്മുകാര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. അക്രമത്തില്‍ പരുക്കേറ്റ സതീശനെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരുകൂട്ടരും പോലീസില്‍ പരാതി നല്കി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി