താനൂരില്‍ നാളെ വ്യാപാരി ഹര്‍ത്താല്‍

താനൂരില്‍ നാളെ വ്യാപാരി ഹര്‍ത്താല്‍

താനൂര്‍: താനൂരില്‍ ഹര്‍ത്താലിന്റെ മറവില്‍ വ്യാപാര സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുകയും വില്‍പന സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് നാളെ രാവിലെ ആറു മുതല്‍ വൈകിട്ടു അഞ്ചുവരെ താനൂരില്‍ വ്യാപാരി വ്യവസായികള്‍ ഹര്‍ത്താല്‍ ആചരിക്കും. നീചമായ പ്രവര്‍ത്തിയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ചെയ്തതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്നും വ്യാപാരി വ്യവസായി താനൂര്‍ യൂണിറ്റ് പ്രസിഡന്റ് സി.കെ.എം അബ്ദുള്ളക്കുട്ടി, സെക്രട്ടറി എം.സി റഹീം എന്നിവര്‍ അറിയിച്ചു.

Sharing is caring!