വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം ആശങ്ക നീക്കാം, വഴികാട്ടാന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖരായ അനിക്‌സ് എഡ്യൂക്കേഷന്‍ രംഗത്ത്

വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം ആശങ്ക നീക്കാം, വഴികാട്ടാന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖരായ അനിക്‌സ് എഡ്യൂക്കേഷന്‍ രംഗത്ത്

സാധാരണക്കാരുടെ മക്കള്‍ക്കും ഇനി ഡോക്ടറും എഞ്ചിനിയറുമാകാം. നാട്ടിലെ കോളജുകളില്‍ മെഡിസിന്‍, എഞ്ചിനിയിറിംഗ് പഠനം പൂര്‍ത്തീകരിക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കേണ്ടി വരുമ്പോള്‍ കിഴക്കന്‍ യൂറോപ്പിലെ ഉക്രെയ്ന്‍, ജോര്‍ജിയ, ബള്‍ഗേറിയ, അര്‍മേനിയ, റഷ്യ, ബലാറസ് , പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളില്‍ വിദേശപഠത്തിന് വന്‍ അവസരം. ദക്ഷിണേന്ത്യയിലെ മുന്‍നിര എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയായ കൊച്ചി ആസ്ഥാനമായുള്ള അനിക്സ് എഡ്യുക്കേഷനിലൂടെ വിദേശ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളില്‍ കുറഞ്ഞ ഫീസില്‍ എം ബി ബി എസ്, എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കാം.

ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളില്‍ അനിക്സ് എഡ്യൂക്കേഷന്‍ നേരിട്ട് എം ബി ബി എസ്, എഞ്ചിനിയറിംഗ് കോഴ്സുകളില്‍ പ്രവേശനം നേടിതരുന്നത് വന്‍ സാമ്പത്തിക ചൂഷണം ഇല്ലാതാക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിനും യൂണിവേഴ്സിറ്റികളും ബാങ്ക് അധികൃതരും തമ്മിലുള്ള എഗ്രിമെന്റുകള്‍ തയ്യാറാക്കുന്നതിനും അനിക്സ് എഡ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി രംഗത്തുണ്ട്. സമ്പന്നവും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്താലും അറിയപ്പെടുന്ന ഉക്രെയ്ന്‍ മെഡിക്കല്‍ പഠനത്തിനുള്ള ഒരു നല്ല കേന്ദ്രമാണ്.

ഉക്രെയ്നില്‍ എം ബി ബി എസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയുടെ ആവശ്യമില്ല. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ ഉക്രെയ്നിലെ എം ബി ബി എസിനു മാത്രമല്ല ബി ഡി എസ്, എം ഡി, എം എസ്, എം ഡി എസ് തുടങ്ങിയ മെഡിക്കല്‍ ബിരുദങ്ങളും പഠിക്കുന്നു. യൂറോപ്പിലെ മെഡിക്കല്‍ ബിരുദധാരികളുടെ നാലാമത്തെ രാഷ്ടമാണ് ഉക്രെയ്ന്‍. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എം ബി ബി എസ് പഠനത്തിന് ഇന്ന് ഉക്രെയ്ന്‍ ഒരു പ്രശസ്ത സ്ഥലമായി മാറിയിരിക്കുന്നു. ഉക്രെയ്നില്‍ ഇംഗ്ലീഷ് ഭാഷയാണ് യൂണിവേഴ്‌സിറ്റികളില്‍ പഠനമാധ്യമം. അത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാണ്. ഉക്രെയ്നില്‍ ഉന്നത മെഡിക്കല്‍ സര്‍വ്വകലാശാലകളില്‍ എം ബി ബി എസ് ചെയ്യുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ ലോകമെമ്പാടുമുള്ള വിവിധ സംസ്‌കാരങ്ങള്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കുന്നു. ഇവിടെ പഠനം ക്ലാസ് മുറികളിലും ലാബുകളിലും മാത്രമല്ല പകരം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ പ്രൊഫഷണലായി വളരാനും അനുകൂലസാഹചര്യമുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തിക ചിലവ് ഉക്രൈനില്‍ നന്നേ കുറവാണ്.

ഉക്രെയ്നില്‍ എം ബി ബി എസ് പ്രവേശനത്തിനുള്ള നടപടിക്രമവും വളരെ ലളിതമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്ക് നേടി പന്ത്രണ്ടാം ക്ലാസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉക്രെയിനിലെ എം ബി ബി എസ് പ്രവേശനത്തിനുള്ള അര്‍ഹതയുണ്ട്. റിസര്‍വ്ഡ് കാറ്റഗറി ക്ക് 40% മാര്‍ക്ക് മതിയാകും അതുകൊണ്ടുത്തന്നെ ഉക്രൈന്‍നില്‍ നിന്ന് ഓരോ വര്‍ഷവും എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വിദേശ എം ബി ബി എസ് പഠനത്തിന് കേന്ദ്ര സര്‍ക്കാര്‍ നീറ്റ് പരീക്ഷ പാസായിരിക്കണമെന്ന നിയമം നടപ്പാക്കിയതോടെ അനിക്സിന്റെ മേല്‍നോട്ടത്തില്‍ വിദേശ പഠനത്തിനായി നിരവധി വിദ്യാര്‍ഥികളാണ് ഈ വര്‍ഷം നീറ്റ് യോഗ്യത പരീക്ഷ എഴുതുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ നീറ്റ് യോഗ്യത കൈപ്പിടിയിലാക്കി ഉക്രെയ്നിലും ജോര്‍ജിയയിലും എം ബി ബി എസ്, എഞ്ചിനിയറിംഗ് കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ അനിക്‌സ് എഡ്യൂക്കേഷന് കീഴില്‍നിരവധി പേരാണ് രംഗത്തുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ പരിസ്ഥിതി പ്രദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായാ സ്ഥലമാണ് ജോര്‍ജിയ. യൂണിവേഴ്സിറ്റിയില്‍ പഠനം തുടരുന്ന സമയത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് ധാരാളം തൊഴില്‍ അവസരങ്ങളും ജോര്‍ജിയയില്‍ ലഭ്യമാണ്. മലയാളി വിദ്യാര്‍ഥികള്‍ക്കായി അനിക്സ് എഡ്യൂക്കേഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഉക്രെയ്നില്‍ പ്രത്യേകം ഹോസ്റ്റല്‍ ക്രമീകരിച്ച് കേരള ഭക്ഷണവും ലഭ്യമാക്കുന്നു.
റഷ്യ, ചൈന, കാനഡ, ന്യൂസിലാന്‍ഡ്, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ എം ബി ബി എസ്, എഞ്ചിനിയറിംഗ് കോഴ്സുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ വരുന്ന സാമ്പത്തിക ഭാരം ഉക്രെയ്ന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങളില്‍ ഇല്ലെന്നത് കൂടുതല്‍ വിദ്യാര്‍ഥികളെ ഈ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നു. റഷ്യയിലും ചൈനയിലും പ്രാദേശിക ഭാഷാപഠനം നിര്‍ബന്ധമാക്കിയത് ഈ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍പേര്‍ ഉക്രെയ്ന്‍, ജോര്‍ജിയ രാജ്യങ്ങളിലേക്ക് ഉന്നതപഠനം തേടി പോകാന്‍ കാരണമായിട്ടുണ്ടെന്ന് അനിക് എഡ്യുക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അലക്സ് തോമസ് ചൂണ്ടിക്കാട്ടി.

വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം കഴിഞ്ഞ് വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ (എഫ് എം ജി ഇ) പാസാകണം. വിദേശ മെഡിക്കല്‍ ബിരുദക്കാര്‍ക്കുള്ള പരീക്ഷയായ എഫ് എം ജി ഇ പരീക്ഷയ്ക്കായി ഉക്രെയ്ന്‍, ജോര്‍ജിയ എന്നിവിടങ്ങളില്‍ പ്രത്യേക പരിശീലന ക്ലാസുകളും അനിക്സ് എഡ്യൂക്കേഷന്‍ നടത്തിവരുന്നു. 12 വര്‍ഷമായി ഉക്രൈനിയിലെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളില്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കിയ അനിക്സ് എഡ്യൂക്കേഷന്‍ ഉക്രെയ്ന്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലെ 30 ഓളം സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളിലെ അംഗീകൃത ഏജന്‍സിയാണ്. നീണ്ടവര്‍ഷത്തെ മികച്ച സേവനം പരിഗണിച്ച് അനിക്സ് എഡ്യൂക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അലക്സ് തോമസിന് ഉക്രൈന്‍ യൂനിവേഴ്സിറ്റികളുടെ കോ- ഓര്‍ഡിനേറ്റര്‍ പദവിയും യൂണിവേഴ്സിറ്റി അധികൃതര്‍ നല്‍കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഉക്രെയ്ന്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളില്‍ നിന്നും പ്രതിനിധികള്‍ നേരിട്ടെത്തി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദേശപഠനത്തിന്റെ സാധ്യകളും ഇവരുടെ ആശങ്കകളും പരിഹരിക്കാന്‍ അനിക്സ് എഡ്യുക്കേഷനുമായി സഹകരിച്ച് സെമിനാറുകളും സ്പോര്‍ട്ട് അഡ്മിഷന്‍ പ്രോപ്രോഗ്രാമുകളും സംഘടിപ്പിക്കുന്നു. ഡല്‍ഹി, തമിഴ്‌നാട്, ഹൈദരബാദ്, കേരളം, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും മിഡില്‍ ഈസ്റ്റില്‍ ദുബൈയിലും അനിക്സിന് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0484 2355599, 9544133999, 9846208789 നമ്പറുകളില്‍ ബന്ധപ്പെടുക. വെബ്സൈറ്റ്: www.anixeducation.com, email: [email protected]

Sharing is caring!