കേരളത്തെ കണി കാണിക്കാന്‍ കരിഞ്ചാപാടിയിലെ കര്‍ഷകര്‍

കെഎം ഹന്നത്ത്‌
കേരളത്തെ കണി കാണിക്കാന്‍  കരിഞ്ചാപാടിയിലെ കര്‍ഷകര്‍

മലപ്പുറം: സമ്പല്‍ സമ്യദ്ധിയുടേയും ഐശ്വര്യത്തിന്‍േയും വിഷു ആഘോഷങ്ങള്‍ക്കായി കേരളീയര്‍ ഒരുങ്ങുമ്പോള്‍ വിഷു കണിക്കായുള്ള വെള്ളരി വിളവെടുപ്പിനന്‍െ ഉത്സവത്തിലാണ് മക്കരപറമ്പ് കരിഞ്ചാപാടിയിലെ കര്‍ഷകര്‍. വര്‍ഷങ്ങളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യമായ കണിവെള്ളരി നല്‍കുന്നത് മക്കരപ്പറമ്പ് കരിഞ്ചാപ്പാടി പാടത്ത് നിന്നാണ്. വിഷു മുന്നില്‍ കണ്ടാണ് ഇവിടെയുള്ളവര്‍ കൃഷിയിറക്കുന്നതും. ഈ വര്‍ഷത്തെ വിളവെടുപ്പ് ഇന്നലെയായിരുന്നു.

ഒരേക്കര്‍ പാഠശേഖരത്ത് മൂന്ന് ടണ്ണില്‍ അധികം വെള്ളരി ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വിഷു മുന്നില്‍ കണ്ടു കൊണ്ട് കൃഷി ചെയ്യുന്ന വെള്ളരികള്‍ 60ദിവസം കൊണ്ടാണ് പാകമാകുന്നത്. കേരളത്തെണി കാണിക്കുമ്പോഴും കര്‍ഷകര്‍ക്ക് പറയാനുള്ള വറുതിയുടെ കഥയാണ്. വിഷു സമയത്ത് വെള്ളരിക്ക് കിലോക്ക് നാല്‍പത് രൂപ വരെ വിലയുളളപ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് വെറും പത്ത് രൂപ മാത്രമാണ്.

Sharing is caring!