വൈസ് പ്രസിഡന്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന്; രാജി ആവശ്യപ്പെട്ട് സിപിഎം മാര്‍ച്ച് നടത്തി

നിലമ്പൂര്‍: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചോക്കാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സിഎം ഹമീദലി രാജിവെക്കണമാന്നാവശ്യപ്പെട്ട് സിപിഎഐഎം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് 31ന് ചോക്കാട് നാല്പത് സെന്റില്‍ ടാപിങ്ങിന് പോവുകയായിരുന്ന തന്നെ ബൈക്കിലെത്തിയ വൈസ് പ്രസിഡന്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ചോക്കാട് സ്വദേശിനിയായ യുവതിയാണ് കാളികാവ് പോലീസില്‍ പരാതി നല്‍കിയത്. പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ പിന്തുടര്ന്ന് അക്രമിച്ചെന്നും പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പറഞ്ഞെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ഹമീദലി ഒളിവിലാണ്.
രാജി ആവശ്യപെട്ട് ഡിവൈഎഫ്ഐയും കഴിഞ്ഞ ദിവസം പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസുള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി വന്നിട്ടും, രാജിവക്കാന്‍ ഇതുവരെയും വൈസ് പ്രസിഡന്റ് തയ്യാറായിട്ടില്ല. മുസ്ലീം ലീഗും യു ഡി എഫ് നേതൃത്വവും പീഡന കേസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ ആത്മാഭിമാനം ലീഗിന് അടിയറ വച്ചിരിക്കുകയാണെന്നും സിപിഐഎം വിമര്‍ശിച്ചു.
നാടിനും, ജനാതിപത്യ സംവിധാനത്തിനു മാകെ നാണക്കേടുണ്ടാക്കിയ വൈസ് പ്രസിഡണ്ട് ധാര്‍മ്മികമായ ഉത്തരവാദിത്വമേറ്റെടുത്ത് തല്‍സ്ഥാനം രാജിവക്കണമെന്നും, അല്ലാത്തപക്ഷം വൈസ് പ്രസിഡണ്ടിനെ പുറത്താക്കാന്‍ യുഡിഎഫ് തയ്യാറാകണമെന്നും, സമരക്കാര്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് സിപിഐ എം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ.പത്മാക്ഷന് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ നിലമ്പൂര്‍ ബ്ലോക്ക് സെക്രട്ടറി കെ.എസ്.അന്‍വര്‍ അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി കെ.ടി.മുജീബ്, ഏരിയ കമ്മറ്റി അംഗം എന്‍ ,നൗഷാദ്, ടി.സുരേഷ് കുമാര്‍, വി.പി സജീവന് എന്നിവര്‍ സംസാരിച്ചു. ബഹുജന മാര്‍ച്ചിന് പി അഭിലാഷ്, ഷാഹിന ഗഫൂര്‍, അന്‍വര്‍ എം .കെ നജ്മുദീന് എന്നിവര്‍ നേതൃത്വം നല്കി.ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ കാളികാവ് എസ് ഐ, എം.സി പ്രമോദിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]