ദേശീയപാത ; സമരം ചെയ്യുന്നത് മുസ്‌ലിം തീവ്രവാദികളെന്ന് എ വിജയരാഘവന്‍

ദേശീയപാത ; സമരം ചെയ്യുന്നത് മുസ്‌ലിം തീവ്രവാദികളെന്ന് എ വിജയരാഘവന്‍

കോഴിക്കോട്: ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യുന്നത് മുസ്‌ലിം തീവ്രവാദികളാണെന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍. മീഡിയവണ്‍ സ്‌പെഷ്യല്‍ എഡിഷനിലാണ്‌ എ വിജയരാഘവന്‍ ഇക്കാര്യം പറഞ്ഞത്. തീവ്രവാദികളെ മുന്നില്‍ നിര്‍ത്തുകയാണ് മുസ്‌ലിം ലീഗ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവണ്‍ സ്‌പെഷ്യല്‍ എഡിഷനിലായിരുന്നു എ വിജയരാഘവന്റെ പ്രഖ്യാപനം. സമാനമായ ആരോപണം മുമ്പും വിജയരാഘവന്‍ ഉന്നയിച്ചിരുന്നു. ഗെയ്ല്‍ പദ്ധതിക്കെതിരായ സമരം നടന്ന സമയത്തും സമരത്തിന് പിന്നില്‍ മുസ്‌ലിം തീവ്രവാദികളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുകയാണ് ലീഗ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Sharing is caring!