പെരിന്തല്‍മണ്ണ എ.എം.ഹോണ്ടയുടെ ഷോറൂമില്‍ ഉണ്ടായ തീപിടുത്തത്തില്‍ 18വാഹനങ്ങള്‍ കത്തിനശിച്ചു

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് കോഴിക്കോട് റോഡിലെ എ.എം ഹോണ്ടാ ഷോറൂമിലാണ് സംഭവം. രാവിലെ ആറു മണിക്കാണ് തീ കത്തിപ്പടരുന്നത് പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററും ഉള്‍പ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുള്ള ജനറേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തുനിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടകാരണ ീ പടര്‍ന്നത് അറിയാന്‍ വൈകിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനിടയാക്കിയത്. *സര്‍വീസിനായി കൊണ്ടുവന്ന 18 വാഹനങ്ങളാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്* കൂടാതെ ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്. മുകളിലത്തെ നിലയിലായിരുന്നു പുതിയ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത്. തീ മുകളിലേക്ക് പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് തന്നെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് ഈ വാഹനങ്ങള്‍ അവിടെനിന്ന് മാറ്റി.അഗ്നി ശമനസേനാ യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളമെടുത്താണ് തീ അണച്ചത്.അഗ്നിശമന സേനയില്‍ ഡ്രൈവര്‍മാരുടെ കുറവ് രക്ഷാപ്രവര്‍ത്തനത്തിന് സ്ത്തെത്താന് താമസമാകുന്നത് തുടര്‍ക്കഥയാകുന്നു. ഒരു വാഹനം എത്തിച്ച് ഡ്രൈവര്‍ വീണ്ടും മറുവാനമെടുക്കാന് പോകേണ്ടി വരുന്നതായും നാട്ടുകാര്‍ പറയുന്നു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]