ദേശീയപാതക്കായി മലപ്പുറത്തെ ഖബര്‍സ്ഥാനും അളന്ന് കല്ല്വെച്ചു

തിരൂരങ്ങാടി: ദേശീയപാതാ സ്ഥലമെടുപ്പിന്റെ ഭാഗമായി കക്കാട്, കൂരിയാട്, കൊളപ്പുറം ഭാഗങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി. കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാന്റെ 20 സെന്റ് സ്ഥലം നഷ്ടപ്പെടും. ഖബര്‍സ്ഥാന്റെ ഇരുഭാഗങ്ങളിലായി അളന്ന് കല്ല് വെച്ച് അടയാളപ്പെടുത്തി. കക്കാട്ടെ തൃപുരാന്തക ക്ഷേത്രത്തിന്റെ 25 സെന്റോളം സ്ഥലവും അളന്നു അടയാളപ്പെടുത്തി. കക്കാട് പ്രദേശങ്ങളില്‍ സര്‍വ്വേക്ക് കുടുംബങ്ങള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുന്‍ അലൈമെന്റില്‍ 8 വീടുകള്‍ മാത്രം നഷ്ടമാകുമായിരുന്നുള്ളൂ. പുതിയ അലൈമെന്റ പ്രകാരം 25 വീടുകളാണ് പൊളിച്ചുനീക്കേണ്ടിവരിക. തങ്ങളുടെ സ്ഥലത്ത് സര്‍വേ അടയാളപ്പെടുത്തുന്നത് വീട്ടുകാരെത്തി തടഞ്ഞു. ഇതോടെ പോലീസും ഡെപ്യുട്ടി കലക്ടറും ഇടപെട്ട് വീട്ടുകാരെ അനുനയിപ്പിക്കുകയായിരുന്നു. ആദ്യ അലൈമെന്റില്‍ വരുത്തിയ മാറ്റം സമ്പന്നരായ ചിലരെ സംരക്ഷിക്കാന്‍ മാത്രമുള്ളതാണെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. പുതിയ അലൈമെന്റില്‍ സ്വന്തം കിടപ്പാടം നഷ്ടമാകുന്നതിനെപ്പറ്റി യാതൊരു മുന്നറിയിപ്പും അധികൃതര്‍ നല്‍കിയില്ലെന്നും കുടുംബങ്ങള്‍ പരാതിപ്പെട്ടു. മദ്രസ്സയും പള്ളി ശ്മശാനമടക്കം നിരവധി വീടുകളും കക്കാട് പ്രദേശങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ നഷ്ട്ടമാകും. ജനവാസകേന്ദ്രത്തിലൂടെ നടപ്പിലാക്കുന്ന വികസനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളിലേക്ക് ഇറങ്ങാനാണ് കുടുംബങ്ങളുടെ തീരുമാനം. കനത്ത പോലീസ് സന്നാഹത്തോടൊയാണ് വ്യാഴാഴ്ച സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായത്.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]