ഇരിങ്ങല്ലൂര്‍ പാടത്ത് തീപിടുത്തം നാട്ടുകാരുടെ സന്ദര്‍ഭോചിത ഇടപെടല്‍ വന്‍ ദുരന്ത മൊഴിവാക്കി

ഇരിങ്ങല്ലൂര്‍ പാടത്ത് തീപിടുത്തം നാട്ടുകാരുടെ സന്ദര്‍ഭോചിത  ഇടപെടല്‍ വന്‍ ദുരന്ത മൊഴിവാക്കി

വേങ്ങര : വലിയോറ പടിഞ്ഞാറെഇരിങ്ങല്ലൂര്‍ പാടത്ത് വന്‍ തീപിടുത്തം. തരിശു കിടന്ന ഇരുപതേക്കറിലാണ് തീ പടര്‍ന്നത്. പുല്ലും പാഴ്‌ചെടികളും
കത്തി നശിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് തീപിടുത്തമുണ്ടായത്. നിരവധി വീടുകളോട് ചേര്‍ന്നുളള ഭാഗത്താണ് തീപിടുത്തം.ഇത്് പരിഭ്രാന്തിക്കിടയാക്കി. നാട്ടുകാരുടെ സന്ദര്‍ഭോജിത ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി -. മലപ്പുറം നിന്നുമെത്തിയ
ഫയര്‍ഫോഴ്സ് കുറുക ഹൈസ്‌കൂള്‍ റോഡിലൂടെ സംഭവ സ്ഥലത്തേക്ക് നീങ്ങിയെങ്കിലും ഇടുങ്ങിയ റോഡായതിനാല്‍ അപകട സ്ഥലത്തേക്ക് എത്താന്‍ സാധിച്ചില്ല. രാത്രി വൈകിയാണ് തീയണക്കാന്‍ സാധിച്ചത് –

Sharing is caring!