ഇരുവൃക്കകളും തകരാറിലായ മലപ്പുറം തെന്നലയിലെ ഗൃഹനാഥന്‍ സഹായം തേടുന്നു
തിരൂരങ്ങാടി: ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. തെന്നല പഞ്ചായത്തിലെ പൂക്കിപ്പറമ്പ് ആസാദ് റോഡിലെ പരേതനായ പട്ടത്തൊടിക മമ്മുദു മകൻ മരക്കാർ (45) ആണ് ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ച്, വൃക്ക മാറ്റി വെക്കുന്നതിന്ന് പണമില്ലാതെ ദുരിതമനുഭവിക്കുന്നത്. പൂക്കിപ്പറമ്പ് അങ്ങാടിയിൽ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹം. മാരകമായ വൃക്കരോഗത്തിന് കീഴ്പ്പെടുകയായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായ ഇദ്ദേഹം ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസിനു വിധേയനായി കൊണ്ടിരിക്കുകയാണ്. വൃക്ക മാറ്റി വെക്കുന്നതിനു 25 ലക്ഷത്തോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന ഈ നിർധന കുടുംബത്തിന് ഇത്രയും ഭീമമായ തുക കണ്ടെത്തുന്നത് ഏറെ പ്രയാസമാണ്. ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതിനായുള്ള അടിയന്തിര ചികിത്സക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ ചെയർമാനും കോഴിക്കൽ മുത്തു കൺവീനറും ഇ.കെ. സുലൈമാൻ ട്രഷററുമായി ‘പട്ടത്തൊടിക മരക്കാർ ചികിത്സാ സഹായ സമിതി’ എന്നപേരിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ കോഴിച്ചെന കനറാ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 5419101002605, IFSC CNRB0005419
ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9496047914, 9847125969, 8089674995,
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]