ദേശീയപാത വികസനത്തിന് അമ്മയുടെ കുഴിമാടം മാര്‍ക്ക് ചെയ്യുന്നത് നോക്കി നില്‍ക്കുന്ന മകന്‍

ദേശീയപാത വികസനത്തിന് അമ്മയുടെ കുഴിമാടം മാര്‍ക്ക് ചെയ്യുന്നത് നോക്കി നില്‍ക്കുന്ന മകന്‍

കോട്ടക്കല്‍: ദേശീയപാത വികസനത്തിനായി അമ്മയുടെ കുഴിമാടത്തില്‍ മാര്‍ക്ക് ചെയ്യുന്നത് നോക്കി നില്‍ക്കുന്ന മകന്റെ ഫോട്ടോ വൈറലാകുന്നു. ഫോട്ടോ ജേണലിസ്റ്റായ സുധാകരന്‍ കോട്ടക്കലിന്റെ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ദേശീയപാത വികസനത്തിന്റ ഇരകളുടെ നേര്‍ചിത്രമായിരിക്കുകയാണ് സുധാകരന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ. നിരവധി പേരാണ് ചിത്രം തങ്ങളുടെ പേജുകളിലും അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദേശീയ പാത വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതില്‍ വ്യാപക പ്രതിഷേധമാണ് മലപ്പുറത്ത് ഉയരുന്നത്. നിലവിലുള്ള സ്ഥലം പോലും ഉപയോഗിക്കാതെയാണ് പലഭാഗത്തും സ്ഥലമേറ്റെടുക്കുന്നത്. ഇതാണ് പ്രതിഷേധമുയരാന്‍ പ്രധാനമായും കാരണമായിരിക്കുന്നത്. എആര്‍ നഗര്‍ കൊളപ്പുറത്ത് നിലവില്‍ 60 മീറ്റര്‍ ഉണ്ടായിരിക്കെ ഇതൊന്നും ഏറ്റെടുക്കാതെയാണ് കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത്. ഇതിനെതിരെ സ്ഥലം എംഎല്‍എ കെഎന്‍എ ഖാദര്‍ നിയമസഭയില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

Sharing is caring!