ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ബൈക്കും  ലോറിയും  കൂട്ടിയിടിച്ച്  ഒരാള്‍ മരിച്ചു

എടപ്പാള്‍: എടപ്പാള്‍-പോന്നാനി റോഡില്‍ ഇന്നലെ ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. പൊന്നാനി സ്വദേശി അബുല്ല കുട്ടി (60) ആണ് മരണപ്പെട്ടത്. എടപ്പാളില്‍ നിന്നും പൊന്നാനിയിലേക്കുള്ള യാത്രയില്‍ അംശക്കച്ചേരിയില്‍ വെച്ച് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അബ്ദുല്ല കുട്ടിയെ എടപ്പാളിലെ സ്വകാര്യ ശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Sharing is caring!