യൂത്ത് ലീഗ് അവധികാല ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

യൂത്ത് ലീഗ് അവധികാല  ഫുട്‌ബോള്‍ കോച്ചിംഗ്  ക്യാമ്പ് ആരംഭിച്ചു

കോഡൂര്‍: പരുവമണ്ണ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തില്‍ എഴാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുളള വിദ്യാര്‍ഥികള്‍ക്ക് ഒന്നര മാസം നീണ്ട് നില്‍ക്കുന്ന ഫുട്‌ബോള്‍ കോച്ചിംഗ് ആരംഭിച്ചു. ക്യമ്പ് പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.മുജീബ് ഉദ്ഘാടനം ചെയ്തു.ഷാനിദ് കോഡൂര്‍,പി.ടി സബാഹ് , എം.സമദ്, കെ.എം ഫൈസല്‍, എം.സലാം , എം.അക്ബര്‍, കെ.എം അയ്യൂബ്, എം.മുഹമ്മദ് ,ഫസലുറഹ്മാന്‍ എന്നിവര്‍ പങ്കെടുക്കും. ക്യാമ്പിന് ഫുട്‌ബോള്‍ കോച്ച് എ.അബ്ദുറഹീം നേത്രത്വം നല്‍കും.

Sharing is caring!