നാലാംക്ലാസിലെ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്ത അധ്യാപകന് അറസ്റ്റില്‍

മേലാറ്റൂര്‍: നാലാംക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണംചെയ്തെന്ന പരാതിയില്‍ അധ്യാപകന് അറസ്റ്റില്‍. എടയാറ്റൂര്‍ സ്വദേശിയായ ആല്‍പ്പറ്റ അബ്ദുസലാം (48)ആണ് അറസ്റ്റിലായത്. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി നടത്തിയ തെളിവെടുപ്പിലാണ് സംഭവം പുറത്തറിഞ്ഞത്. ഏഴോളം വിദ്യാര്‍ഥിനികളാണ് പരാതിയുമായി ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയത്. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പ്രധാനാധ്യാപിക മേലാറ്റൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]