കഴമ്പില്ലെന്ന്; ലീഗിന്റെ പരാതി ഡിപിസി തള്ളി

കഴമ്പില്ലെന്ന്; ലീഗിന്റെ പരാതി  ഡിപിസി തള്ളി

കരുവാരക്കുണ്ട്: പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുസീം ലീഗ് നേതാക്കള്‍ ഡിപിസിക്ക് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് ഡിപിസി ലീഗിന്റെ പരാതി തള്ളി. പരാതി നല്‍കിയതിനു പിന്നില്‍ രാഷ്ടീയ വൈരം തീര്‍ക്കലാണന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. 40 വര്‍ഷം പഞ്ചായത്തില്‍ ലീഗ് തനിച്ച് ഭരണ നേതൃത്വം നടത്തിയിട്ടും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ നാലുമാസം കൊണ്ട് സിപിഎം ഭരണ സമതി നടത്തിയതായി നേതാക്കള്‍ അവകാശപ്പെട്ടു. ഒലിപ്പുഴ പുനര്‍ജനി, സന്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതി, ലൈഫ്മിഷന്‍ പദ്ധതി പ്രകാരം ഭവനരഹിതര്‍ക്ക് വീട്, കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം തുടങ്ങിയ ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് ലീഗ് പ്രവര്‍ത്തകര്‍ പിന്തുണ നല്‍കുന്നതാവും കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ പറഞ്ഞു. ലീഗ് ഭരണത്തിന്‍ മറവില്‍ നാളിതുവരെ കരാര്‍ മാഫിയകളാണ് പഞ്ചായത്ത് ഭരണം നിയന്ത്രിച്ചിരുന്നതെന്നും കരാര്‍ മാഫിയകളെ തളക്കാന്‍ ഇനി കൂച്ചുവിലങ്ങിടുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പഞ്ചായത്തില്‍ സിപിഎം ഭരണ നേതൃത്വം തുടരുകയാണങ്കില്‍ പ്രവര്‍ത്തകര്‍ ലീഗിനെ എന്നേക്കുമായി കയ്യൊഴിയുമെന്ന ഭയവും ലീഗ് പഞ്ചായത്ത് നേതൃത്തിനുണ്ടന്നും സിപിഎം നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Sharing is caring!