ഷഹബാസ് അമന് ഏപ്രില്‍ നാലിന് ജന്മനാട്ടില്‍ സ്വീകരണം

ഷഹബാസ് അമന്  ഏപ്രില്‍ നാലിന്  ജന്മനാട്ടില്‍ സ്വീകരണം

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജേതാവ് ഷഹബാസ് അമനൊപ്പം മലപ്പുറത്തെ സുഹൃത്തുക്കളും ബന്ധുക്കളും ഗുരുക്കന്മാരും ഒന്നിക്കുന്ന സ്‌നേഹ സംഗമം ഏപ്രില്‍ നാലിന് വൈകിട്ട് ആറിന് ടൗണ്‍ഹാള്‍ മുറ്റത്ത് നടക്കും. ഓര്‍മകളും സ്‌നേഹവും പങ്കുവെച്ച ശേഷം ഷഹബാസ് അമന്‍ ഇഷ്ടഗാനങ്ങള്‍ സദസിനായി ആലപിക്കും.
ഇതു സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഉപ്പൂടന്‍ ഷൗക്കത്ത്, ഹാരിസ് ആമിയന്‍, വാളന്‍ സമീര്‍, റഫീഖ് റഹ്മാന്‍, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!