വൈഖരി 2k18 നു തുടക്കമായി

കല്പകഞ്ചേരി: അധ്യാപനം എന്നത് കേവലമൊരു തൊഴില്‍ എന്നതിലപ്പുറം സമൂഹത്തിലെ ക്രിയാത്മകമായ ഒരു ഇടപെടല്‍ കൂടിയാണെന്ന് പ്രമുഖ മാധ്യമ പ്രവര്ത്തകന് പി.എം.ഹുസൈന് ജിഫ്രി അഭിപ്രായപ്പെട്ടു. കല്പകഞ്ചേരി ബാഫഖി യതീം ഖാന ഡി എഡ് ട്രെയിനിങ് കോളേജില്‍ പതിനഞ്ചു ദിവസത്തെ സമൂഹസമ്പര്‍ക്ക സഹവാസ ക്യാമ്പ് വൈഖരി 2018 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ചടങ്ങില്‍ ഡി.എഡ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ ആതിര ടീച്ചര്‍ ,ബാഫഖി യതീം ഖാന അഡ്മിനിസ്ട്രേറ്റര്‍ മുഹമ്മദ് ഫൈസി അടിമാലി ,സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍ താഹിറ പ്രസംഗിച്ചു ഡോ.നാസിയ അലിഎഫക്ടീവ് പാരന്റിംഗ് ആന്‍ഡ് എഡ്യൂക്കേഷണല്‍ കൗണ്‍സലിംഗ് എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.പതിനഞ്ചു ദിവസത്തെ ക്യാംപില്‍ പ്രവൃത്തി പരിചയ ശില്പശാലകള്, അഭിമുഖം, ഐ.സി.ടി അനുബന്ധ ക്ലാസ്സുകള്‍ നാടക ശില്പശാല , പാവനാടകം, വ്യക്തിത്വവികസന ക്ലാസുകള്‍ എന്നിവ നടക്കും.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]