നിര്‍മാതക്കളില്‍ നിന്നും വംശീയ വിവേചനം നേരിട്ടുവെന്ന് ‘സുഡു’

നിര്‍മാതക്കളില്‍ നിന്നും വംശീയ വിവേചനം നേരിട്ടുവെന്ന് ‘സുഡു’

ലാഗോസ്: സുഡാനി ഫ്രം നൈജീരിയ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ആഫ്രിക്കന്‍ താരം സാമുവല്‍ എബിയോള റോബിന്‍സണ്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം നിര്‍മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്നും വംശീയ വിവേചനം നേരിടേണ്ടി വന്നു. മറ്റു താരങ്ങളേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് തനിക്ക് നല്‍കിയതെന്നും കറുത്തവനായത് കൊണ്ടും ആഫ്രിക്കക്കാര്‍ക്ക് പണത്തിന്റെ വിലയറിയില്ല എന്ന പൊതുധാരണ ഉള്ളതുകൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചതെന്നും സാമുവല്‍ പറയുന്നു. വിശദീകരണവുമായി സാമുവല്‍ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷത്തില്‍ താഴെ ഇന്ത്യന്‍ രൂപ മാത്രമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ വംശീയ വിവേചനം കാണിക്കുന്നവരാണെന്ന് താന്‍ കരുതുന്നില്ലെന്നും കേരളത്തിലേക്ക് വീണ്ടും മടങ്ങി വരുമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. ഇത് തന്റെ ആദ്യ സിനിയല്ല. 14ാമത്തെ ചിത്രമാണ്. മലായളത്തിലെ പുതുമുഖങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവ് തുക മാത്രമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. സിനിമ വിജയിക്കുകയാണെങ്കില്‍ കുടൂതല്‍ തുക നല്‍കുമെന്ന് നിര്‍മാതക്കള്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ ഒന്നും ലഭിച്ചില്ലെന്നും സാമുവല്‍ പറയുന്നു.

Sharing is caring!