സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് മരിച്ചു

സീബ്രാലൈന്‍  മുറിച്ചുകടക്കുന്നതിനിടെ  ഓട്ടോറിക്ഷയിടിച്ച് മരിച്ചു

ചേലേമ്പ്ര: സീബ്രാ ലൈന്‍ മുറിച്ചു കടക്കവെ നാല് ചക്ര ഓട്ടോ തട്ടി കാലിക്കറ്റ് സര്‍വകലാശാലാ റിട്ട. ജീവനക്കാരന്‍ മരണപ്പെട്ടു. ചേലൂപ്പാടം മഹല്ല് ഭാരവാഹി കടൂര്‍ നീലാടത്ത് മുഹമ്മദ് ഹാജി (76) യാണ് റോഡ് മുറിച്ച് കടക്കെ സീബ്രാ ലൈനില്‍നിന്ന് ഓട്ടോ ഇടിച്ച് മരിച്ചത്. രാമനാട്ടുകര കെയര്‍വെല്‍ ആശുപത്രിയിലേക്കുള്ള റോഡിന് സമീപം ദേശീയ പാതയിലായിരുന്നു അപകടം. വലതു ഭാഗത്ത് കാര്‍ നിര്‍ത്തി മല്‍സ്യം വാങ്ങാനായി റോഡ് മുറിച്ച് കടക്കുമ്പോള്‍ യൂനിവേഴ്‌സിറ്റി ഭഗത്ത് നിന്ന് വരുകയായിരുന്ന നാല് ചക്ര ഓട്ടോ ഇടിക്കുകയായിരുന്നു. ഉടനെതന്നെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കല്‍ കൊളേജ്‌ലേ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വെള്ളി.യാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. സര്‍വകലാശാലാ എഞ്ചിനിയറിങ് വിഭാഗം ജീവനക്കാരനായിരുന്നു. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച(ഇന്ന്) പനയപ്പുറം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.ഭാര്യ: മറിയുമ്മ മക്കള്‍: അബ്ദുല്‍ സലാം (സൗദി) സൈനബ, ഫാത്തിമ, സുലൈഖ, സുമയ്യാ ബീവി. മരുമക്കള്‍: കോപ്ലക്കാട്ട് മമ്മദ് കോയ (പെരുണ്ണീരി), അഹമ്മദ് കുട്ടി (കൊട്ടപ്പുറം), മുസ്ഥഫ (ഫറോക്ക്-പേട്ട), നിസാര്‍ (കാരാപറമ്പ്).

Sharing is caring!