സാമൂഹിക മുന്നേറ്റേത്തിനും ചരിത്ര നിര്‍മിതിക്കും നേതൃത്വം നല്‍കിയാണ് അധ്യാപകര്‍ സേവനത്തില്‍ നിന്ന് വിരമിക്കുകയെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍

സാമൂഹിക മുന്നേറ്റേത്തിനും  ചരിത്ര നിര്‍മിതിക്കും നേതൃത്വം നല്‍കിയാണ് അധ്യാപകര്‍  സേവനത്തില്‍ നിന്ന്  വിരമിക്കുകയെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: സാമൂഹിക മുന്നേറ്റേത്തിനും ചരിത്ര നിര്‍മിതിക്കും നേതൃത്വം നല്‍കിയാണ് അധ്യാപകര്‍ സേവനത്തില്‍ നിന്ന് വിരമിക്കുതെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി നടത്തിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലമുറകളെ വളര്‍ത്തിയെടുത്ത അഭിമാനത്തോടെ പടിയിറങ്ങുന്ന ജില്ലയിലെ അധ്യാപക നേതാക്കള്‍ക്ക് തങ്ങള്‍ ഉപഹാര സമര്‍പ്പണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുള്ള അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ പി.ഉബൈദുള്ള, കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ.സൈനുദ്ദീന്‍, ഉമ്മര്‍ അറക്കല്‍, അബ്ദുള്ള വാവൂര്‍, എം.അഹമ്മദ്, പി.കെ.എം.ശഹീദ്, പി.വി.ഹുസൈന്‍, മജീദ് കാടേങ്ങല്‍, എന്‍.പി.മുഹമ്മദലി പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരെ കെ.ടി.അമാനുള്ള പരിചയപ്പെടുത്തി. കെ.അബ്ദുല്‍ സലാം, പി.മൊയ്തീന്‍കുട്ടി, കെ.അബ്ദുറസാഖ്, കെ.അബ്ദുല്‍ ലത്തീഫ്, കെ.പി.അസൈനാര്‍, വി.യു.അബ്ദുറഹ്മാന്‍, തൊട്ടിയില്‍ അഹമ്മദ്, കെ.കെ.അബ്ദുല്‍ സലാം, കെ.കെ.മുഹമ്മദ് മറുപടി പ്രസംഗം നടത്തി.

Sharing is caring!