വിദ്യാഭ്യാസ മന്ത്രിക്കെതിരെ എംഎസ്എഫ് നേതാവ്

വിദ്യാഭ്യാസ മന്ത്രിക്കെതിരെ എംഎസ്എഫ് നേതാവ്

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനെതിരെ എംഎസ്എഫ് ഹരിത നേതാവ് ഫാത്തിമ തഹ്‌ലിയ. മന്ത്രിപണി തനിക്ക് വഴങ്ങുന്ന ജോലിയല്ലെന്ന് സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ട് മാസത്തിനകം തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. ഫേസ്ബുക്ക് കുറിപ്പില്‍ ഫാത്തിമ തഹ്‌ലിയ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മന്ത്രിപണി തനിക്ക് വഴങ്ങുന്ന ജോലിയല്ലെന്ന് സത്യപ്രതിജ്ഞ കഴിഞ്ഞു മാസങ്ങള്‍ക്കകം തന്നെ തെളിയിച്ചിട്ടുണ്ട് സി. രവീന്ദ്രനാഥ്. സംസ്ഥാനത്ത് 1.23 ലക്ഷം മതരഹിത കുട്ടികളുണ്ടെന്ന ‘തള്ള്’ നിയമസഭയെ അറിയിക്കുക വഴി അത് വീണ്ടും തെളിയിച്ചു അദ്ദേഹം. ഇങ്ങനെയൊക്കെ ആണെങ്കിലും സി. രവീന്ദ്രനാഥിനെ പരിഹസിച്ചു ട്രോളുകള്‍ ഇറങ്ങില്ല. രാജി വെച്ചു പോയ്ക്കൂടെ എന്ന ചോദ്യം ഉയരില്ല. കാരണം കേരളീയ പൊതുബോധം ഒരു വിദ്യാഭ്യാസ മന്ത്രിക്ക് കല്പിച്ചു നല്‍കിയ ‘യോഗ്യതകള്‍’ (സവര്‍ണന്‍, സസ്യാഹാരി) പേറുന്നുണ്ട് സി രവീന്ദ്രനാഥ്. ഈ ‘യോഗ്യതകള്‍’ ഇല്ലാതെ പോയതിനാലാണ് മനുഷ്യസഹജമായ ചെറിയ പിഴവുകള്‍ക്ക് പോലും വലിയ പരിഹാസം അബ്ദുറബ്ബ് സാഹിബിന് നേരിടേണ്ടി വന്നത്. അന്ന് മതവിശ്വാസത്തിന്റെ പേര് പറഞ്ഞു പോലും അബ്ദുറബ്ബ് സാഹിബിനെ വേട്ടയാടിവര്‍ ഇന്ന് കുംഭകര്‍ണനെ പോലെ ഉറങ്ങുന്നത് കാണാന്‍ നല്ല രസമുണ്ട്. രണ്ടാം മുണ്ടശ്ശേരി എന്ന് സൈബര്‍ സഖാക്കള്‍ ഊതി വീര്‍പ്പിച്ച് അവതരിപ്പിച്ച ഒരു മന്ത്രി, തോല്‍വിയായി പരിണമിക്കുമ്പോള്‍ തോന്നുന്ന സന്തോഷം കുറച്ചൊന്നുമല്ല സഖാക്കളെ. കാരണം അത്ര മാത്രം വേട്ടയടിയിട്ടുണ്ട് നിങ്ങള്‍ ഞങ്ങളുടെ അബ്ദുറബ്ബിനെ.

അഡ്വ. ഫാത്തിമ തഹിലിയ

Sharing is caring!