20വയസ്സുകാരി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു

20വയസ്സുകാരി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു

മഞ്ചേരി: ഭര്‍തൃമതിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ ആര്യന്‍തൊടിക ചെണ്ണേന്‍ വീട്ടില്‍ വേലായുധന്റെ മകളും പാലപ്പറ്റ സുജിത്ത്‌ലാലിന്റെ ഭാര്യയുമായ ബിജിഷ (20) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം. ഏറനാട് തഹസീല്‍ദാര്‍ പി സുരേഷ്, എടവണ്ണ എസ് ഐ സദാശിവന്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

Sharing is caring!