താനൂരില്‍ കടലില്‍പോയ മത്സ്യത്തൊഴിലാളികളായ ലീഗുകാരെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ചു

താനൂരില്‍ കടലില്‍പോയ മത്സ്യത്തൊഴിലാളികളായ ലീഗുകാരെ സി.പി.എം  പ്രവര്‍ത്തകര്‍ അക്രമിച്ചു

താനൂര്‍: മത്സ്യബന്ധനത്തിനു പുറപ്പെട്ട അഞ്ചുടിയിലെ രണ്ട് ലീഗ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. അഞ്ചുടിയിലെ മാരുതി മത്സ്യ ബന്ധന വള്ളത്തിലുള്ള രണ്ട് തൊഴിലാളികളെയാണ് അഞ്ചുടിയില്‍ തന്നെയുള്ള ചെങ്കൊടി വള്ളത്തിലുള്ളവര്‍ ആക്രമിച്ചത്. അഞ്ചുടിയില്‍ നിന്നും മത്സ്യബന്ധനത്തിനായി ഇന്നലെ പുലര്‍ച്ചെ അഞ്ചിന് കൂട്ടായി അഴിമുഖത്തെത്തിയ മാരുതി വള്ളത്തിലുള്ള തൈവളപ്പില്‍ സാബിത് (32), കോയമ്മുവിന്റെ പുരക്കല്‍ സാദിഖ് (23) എന്നിവരെയാണ് ആക്രമിച്ചത്. ഈ സമയം മാരുതി വള്ളത്തിലുള്ളവര്‍ വള്ളത്തില്‍ തന്നെയായിരുന്നു. പരിക്കുപറ്റിയ ഇരുവരും തിരൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. മത്സ്യത്തൊഴിലാളികളെ അക്രമിച്ചതില്‍ പ്രതിഷേധിച്ചു മാരുതി വളത്തിലുള്ളവര്‍ മത്സ്യബന്ധനം നിറുത്തി പ്രതിഷേധവുമായി താനൂര്‍ പോലീസ് സേ്റ്റഷനിലെത്തി. 50 തൊഴിലാളികളാണ് ഈ വള്ളതിലുള്ളത്. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. താനൂര്‍ സേ്റ്റഷനില്‍ സി.ഐ.യും എസ്.ഐയും ഇല്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ തിരൂരിലെത്തി ഡി.വൈ.എസ്.പിയെ കണ്ടു പരാതി ബോധിപ്പിച്ചു. നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ മത്സ്യത്തൊഴിലാളികള്‍ പിരിഞ്ഞു പോയി. സംഭവത്തില്‍ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രതിഷേധിച്ചു.

Sharing is caring!