ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ക്രൂരമായി തല്ലിച്ചതച്ചു

ഗര്‍ഭിണിയായ  യുവതിയെ ഭര്‍ത്താവ്  ക്രൂരമായി  തല്ലിച്ചതച്ചു

പൊന്നാനി: ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. ചികിത്സയില്‍ കഴിയുന്ന യുവതിയുടെ പാതി ഭാഗം തളര്‍ന്നു. കൊല്ലം പുനലൂര്‍ സ്വദേശിയായ ചെറുവിള പുത്തന്‍വീട്ടില്‍ ജറീനയെയാണ് വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശിയായ ഭര്‍ത്താവ് റാസിഖ് നടുറോഡില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. ഈ മാസം 19-നാണ് പൊന്നാനി പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ച് അക്രമുണ്ടായത്. ഡിസംബറില്‍ വിവാഹിതരായ ജറീന ഇപ്പോള്‍ ഗര്‍ഭിണിയാണ്. മയക്കുമരുന്നുകള്‍ക്കടിമയായ റാസിഖും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ മര്‍ദിക്കുന്നത് പതിവായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായപ്പോള്‍ ഇതില്‍ സംശയം പ്രകടിപ്പിച്ചും ഗര്‍ഭം അലസിപ്പിക്കണമെന്നും പറഞ്ഞ് ഇയാള്‍ മര്‍ദിക്കാറുണ്ടെന്ന് ജറീന പറഞ്ഞു. ഈ മാസം 19- ന് രാത്രിയില്‍ നടുറോഡിലിട്ട് മര്‍ദ്ദിക്കുന്നത് കണ്ട് നാട്ടുകാര്‍ തടയുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കിയെങ്കിലും വനിതാ പോലീസില്ലെന്ന് പറഞ്ഞ് പോലീസ് അഞ്ച് ദിവസത്തിനു ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. ചികിത്സയില്‍ കഴിയുന്നതിനിടെ ജറീനയുടെ അരക്ക് താഴെ തളരുകയും ചെയ്തു. ഇപ്പോള്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Sharing is caring!