ഗവര്‍ണര്‍ക്ക് വഴിയാരുക്കാന്‍ യാത്രക്കാരന്റെ മൂക്കിനിടിച്ച പോലീസുകാരന് സ്ഥലംമാറ്റം

ഗവര്‍ണര്‍ക്ക് വഴിയാരുക്കാന്‍  യാത്രക്കാരന്റെ മൂക്കിനിടിച്ച പോലീസുകാരന് സ്ഥലംമാറ്റം

മലപ്പുറം: കോട്ടയ്ക്കലില്‍ ഗവര്‍ണര്‍ക്ക് വഴിയൊരുക്കാന്‍ യാത്രക്കാരന്റെ മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ച പോലീസുകാരന് സ്ഥലംമാറ്റം.
ഗവര്‍ണര്‍ പോകുന്ന വഴിയില്‍ കാര്‍ റോഡിനരികില്‍ ഒതുക്കിയില്ലെന്നു പറഞ്ഞ് കാര്‍യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കോട്ടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. ബെന്നിക്കാണ് നിര്‍ബന്ധിത പരിശീലനത്തിനായി സ്ഥലമാറ്റം. തിരുവനന്തപുരം സ്‌പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ മൂന്നുമാസം നിര്‍ബന്ധിത പരിശീലനം ഇയാള്‍ പൂര്‍ത്തിയാക്കണം.

മലപ്പുറം കോട്ടക്കലിലാണ് സംഭവം. കോട്ടക്കല്‍ കൊളത്തൂപറമ്പ് സ്വദേശി ജനാര്‍ദ്ദനനാണ് ഈ ദുരനുഭവം ഉണ്ടായത്. ഗവര്‍ണര്‍ പോകുന്ന വഴിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് കാര്‍ യാത്രക്കാരനായ ജനാര്‍ദ്ദനന്റെ മൂക്കിനിടിച്ച് പരുക്കേല്‍പ്പിച്ചത്. വഴിയില്‍ വാഹനം അരുകിലേക്ക് നിര്‍ത്തിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

മൂക്കു പൊട്ടി ചോരയൊലിച്ച ജനാര്‍ദ്ദനനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം കാര്‍ കഴിയുന്നത്ര വശത്തേക്ക് മാറ്റിയിട്ടും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു. സംഭവത്തില്‍ മലപ്പുറം എസ്പിക്ക് പരാതിയും നല്‍കി

Sharing is caring!