തിരൂര്‍ താലൂക്കില്‍ നാളെ റേഷന്‍ കടകള്‍ മുടക്കം
തിരൂര്‍: റേഷന്‍ കടകളില്‍ കമ്പ്യൂട്ടര്‍ ബില്ലിംങ്ങ് വരുന്നതിന്റെ ഭാഗമായി റേഷന്‍ വ്യാപാരികള്‍ക്ക് പരിശീലനം നല്കുന്ന നാളെ തിരൂര്‍ താലൂക്കിലെ റേഷന്‍ കടകള്‍ക്ക് മുടക്കമായിരിക്കുമെന്ന് തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീ സര് അറിയിച്ചു.
സ്കൂള്‍ കണ്‍സ്യൂമര്‍ ക്ലബുകള്‍ക്ക് ക്യാഷ് അവാര്‍ഡ്
തിരൂര്‍: മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്കൂള്‍ കണ്‍സ്യൂമര്‍ ക്ലബുകള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.ഓരോ ക്ലബും ഇതുവരെ നടത്തിയിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടേയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകളുടെ പകര്‍പ്പുകള്‍ 31.3 .18 നു മുമ്പായി തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പുതിയ റേഷന്‍ കാര്‍ഡ് കൈപ്പറ്റണം
തിരൂര്‍: പുതുക്കിയ റേഷന്‍ കാര്‍ഡ് ഇനിയും കൈപ്പറ്റാത്തവര്‍ പഴയ റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയുമായി തിരൂര്‍ സപ്ലൈ ഓഫീസില്‍ ഹാജരാക്കി 31. 3.18 നകം കൈപറ്റണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]