കുറൂല്‍ എച്ചിക്കുപ്പ-ഉളുന്താര്‍ റോഡിനോട് ചേര്‍ന്ന വയലില്‍ അനധികൃത നിര്‍മ്മാണം

കുറൂല്‍ എച്ചിക്കുപ്പ-ഉളുന്താര്‍  റോഡിനോട് ചേര്‍ന്ന വയലില്‍  അനധികൃത നിര്‍മ്മാണം

കൊടിഞ്ഞി: കുറൂല്‍ എച്ചിക്കുപ്പ-ഉളുന്താര്‍ റോഡിനോട് ചേര്‍ന്ന വയലില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നു. കഴിഞ്ഞ ദിവസം കൊയ്ത്ത് നടന്ന വയലുകളിലാണ് നിര്‍മ്മാണ പ്രവൃത്തികളുടെ പ്രാരംഭ നടപടികള്‍ തുടങ്ങിയിരിക്കുന്നത്. ചെങ്കല്ലുകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിനായി വയലുകള്‍ കിളച്ച് തുടങ്ങിയിട്ടുണ്ട്. വയല്‍ മണ്ണിട്ട് നികത്തുന്നതിന്റെ മുന്നോടിയായാണ് നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയിരിക്കുന്നത്. മികച്ച രീതിയില്‍ കൃഷി നടക്കുന്ന പ്രദേശം കൂടിയാണിത്. ജല വ്യതിയാനം തടസ്സപ്പെടുന്ന തരത്തില്‍ റോഡ് നിര്‍മ്മിക്കാനാണ് ഭൂ ഉടമകളുടെ ശ്രമമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റവന്യൂ, പഞ്ചായത്ത് അധികൃതരെ വിവിരം അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Sharing is caring!