മകളെ വിവാഹത്തലേന്ന് കുത്തിക്കൊന്ന പിതാവിനെ നാളെ കോടതിയില്‍ ഹാജരാക്കും
അരീക്കോട്: മകളെ വിവാഹത്തലേന്ന് കുത്തിക്കൊന്ന പിതാവിനെ നാളെ കോടതിയില്‍
ഹാജരാക്കും. താഴ്ന്ന ജാതിയില്‍പെട്ട ഒരാളെ മകളുടെ ഭര്‍ത്താവായി അംഗീകരിക്കാന്‍ സാധിക്കാത്തതും ദുരഭിമാനവുമാണ് അച്ചന് രാജന് കൊലക്ക് പ്രചോദനമായത്.
ഇന്നലെയാണ് പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിര (21) നെയാണ് അച്ഛന് രാജന് കുത്തിക്കൊന്നത്.
ഇടക്ക് മൃഗവേട്ടക്ക് പോകുന്നയാളാണ് രാജന്. മൃഗങ്ങളെ വേട്ടയാടി പിടിക്കുന്ന തന്ത്രമാണ് മകളെ കുത്തി കൊല്ലുന്നതിലും അച്ചന് പ്രയോഗിച്ചത് . ഇടത് നെഞ്ചിന്റെ അടിയിലായി ഹൃദയത്തിലേക്ക് തറക്കുന്ന മുറിവാണ് മരണത്തിന് കാരണമായത്
മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ടെക്നീഷ്യ ആയി ജോലിനോക്കുന്ന ആതിര കോഴിക്കോട് സ്വദേശി മിലിട്ടറിയില്‍ ജോലിചെയ്ത് വരുന്ന ബ്രിഗേഷ് എന്നവരുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അച്ചനായ പ്രതി അംഗീകരിക്കാതിരിക്കുകയും തുടര്‍ന്ന് അരീക്കോട് പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ബന്ധുക്കളുടെയും മധ്യസ്ഥയില്‍ വിവാഹം ചെയ്തു നല്‍കാമെന്ന് പറഞ്ഞ ശേഷം വീട്ടിലേക്കു കൊണ്ടുവന്ന ശേഷം വിവാഹത്തലേന്നാണു മകളെ കുത്തിക്കൊലപ്പെടുത്തിയത്.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).