കേരളത്തിന്റെ അഭിമാനമുയര്‍ത്തി മലപ്പുറം നഗരസഭ അവാര്‍ഡ് ഏറ്റുവാങ്ങി

കേരളത്തിന്റെ അഭിമാനമുയര്‍ത്തി മലപ്പുറം നഗരസഭ അവാര്‍ഡ് ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: ശുചിത്വ മേഖലയിലെ പ്രവര്‍ത്തന മികവിന് മലപ്പുറം നഗരസഭക്ക് ലഭിച്ച ഇരട്ട ദേശീയ അംഗീകാരം ദല്‍ഹിയില്‍ ഏറ്റുവാങ്ങി. . ദേശീയ നഗര ഉപജീവന മിഷന്‍ (DAY – NULM) ഏര്‍പ്പെടുത്തിയ പ്രഥമ സ്വഛത എക്‌സലന്‍സ് അവാഡിനാണ് നഗരസഭയിലെ താമരക്കുഴി, മൂന്നാം പടി കുടുംബശ്രീ എ ഡി എസുകള്‍ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനമാണ് ഇരു നഗരസഭകള്‍ക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കഴക്കൂട്ടം എ .ഡി എസിനാണ് ഒന്നാം സ്ഥാനം. ഡല്‍ഹിയിലെ ചാണക്യ പുരി പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി- എച്ച് ജമീല ടീച്ചറുടെ നേതൃത്വത്തില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപ വീതമുള്ള കേഷ് അവാര്‍ഡും ഫലകവും പ്രശംസ പത്രവുമടങ്ങുന്ന അവാര്‍ഡ് കേന്ദ്ര നഗര കാര്യ സെക്രട്ടരി ദുര്‍ഗ്ഗ പ്രസാദ് മിശ്ര സമ്മാനിച്ചു.

കുടുംബശ്രീ സംസ്ഥാന എക്‌സിക്യുട്ടീവ് ഡയരക്ടര്‍ എസ് ഹരി കിഷോര്‍ ഐ എ എസ്, എന്‍ യു എല്‍ എം പ്രോ ഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ്, നഗരസഭാ കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, കെ പി പാര്‍വ്വതിക്കുട്ടി ടീച്ചര്‍, സി ഡി എസ് പ്രസിഡണ്ട് വി കെ ജമീല, എന്‍ യു എല്‍ എം മാനേജര്‍ പി കെ സുനില്‍, എ ഡി എസ് ഭാരവാഹികളായ ഇ കെ രഞ്ജിനി (താമരക്കുഴി), എ പി വിജയകുമാരി, കെ .വിലാസിനി (മൂന്നാം പടി) എന്നിവര്‍ പങ്കെടുത്തു.

Sharing is caring!