എ.എം. അബ്ദുള്ള ഉറച്ച നിലപാട് സ്വീകരിച്ച നേതാവ്: സമദാനി

എ.എം. അബ്ദുള്ള ഉറച്ച  നിലപാട് സ്വീകരിച്ച  നേതാവ്: സമദാനി

താനൂര്‍: പ്രവര്‍ത്തന വഴിയില്‍ ഉറച്ച നിലപാട് സ്വീകരിച്ച മഹാ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എ. എം. അബ്ദുല്ലാസാഹിബെന്നു മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി പ്രസ്താവിച്ചു. വക്രതയില്ലാത്ത നേതാവായിരുന്നു അദ്ദേഹം. താനൂര്‍ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി താനൂറ് ടീവീസ് ഹാളില്‍ സംഘടിപ്പിച്ച എ എം അബ്ദുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎംസിസി ക്വട്ടിപ്പാടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച അബ്ദുളള മുസ്ലിം ലീഗ് പാര്‍റ്റിയുടെ രക്ഷാകവച്ചമായിരുന്നെന്നും സമദാനി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.എന്‍. മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. യു.എ. ഇ ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ചെയര്‍മാന്‍ സിവിഎം വാണിമേല്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ. കുട്ടി അഹമ്മദ് കുട്ടി, അബസുരഹിമാന്‍ രണ്ടത്താണി, സികെഎം ബാപ്പു ഹാജി, പി.ടി.കെ കുട്ടി, പി.എ റഷീദ്, എം.പി. അഷറഫ്, ടി.വി. കുഞ്ഞന്‍ ബാവ ഹാജി, തെയ്യമ്പാടി ബാവഹാജി, പി.അലി, നൂഹ് കരിങ്കപ്പാറ, കെ.സി. ബാവ, പി.കെ അബ്ദുസ്സലാം, വിപിഒ ഹസ്‌കാര്‍, അഡ്വ. പിപി ഹാരിഫ്, കെ സലാം, ഇസ്മയില്‍ പത്താംപാട്, യൂസഫ് കല്ലേരി, ടിപിഎം അബ്ദുല്‍ കരീം, അഡ്വ. കെ.പി. സൈതലവി, ഇ പി കുഞ്ഞാവ, യൂസഫ് മൂത്താട്ട്, എന്‍. കുഞ്ഞിപ്പ ഹാജി, സുബൈര്‍, സിരാജുദ്ധീന്‍ നദ് വി, അബ്ദുള്ള സാഹിബിന്റെ മക്കളായ ഹമീദ്, ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!