തിരൂര്‍ യാസിര്‍ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ ആര്‍.എസ്.എസുകാരന്‍ 17 വര്‍ഷത്തിന് ശേഷം പിടിയില്‍

തിരൂര്‍: തിരൂര്‍ യാസിര്‍ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ ആര്‍.എസ്.എസുകാരന്‍ 17 വര്‍ഷത്തിന് ശേഷം പിടിയില്‍. ആമപ്പാറക്കല്‍ യാസിര്‍ വധക്കേസില്‍ നാലാം പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തൂര്‍ പുതുപ്പള്ളി സ്വദേശി ചന്ദനപറമ്പില്‍ സുരേന്ദ്രനെ (45)യാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്..1998ലാണ് ഓട്ടോഡ്രൈവറായ യാസിറിനെ ഒരു സംഘമാളുകള്‍ കൊലപ്പെടുത്തിയത്.തട്ടാന്‍ സമുദായക്കാരനായിരുന്ന ഇയാള്‍ മത പരാവര്‍ത്തനം നടത്തിയാസിര്‍ എന്നു പേരു സ്വീകരിച്ചു.തുടര്‍ന്ന് മത പരിവര്‍ത്തന ദൗത്യവുമായി കഴിഞ്ഞുവെന്നാരോപിച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.ആ റ് ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്.സുരേന്ദ്രന്‍ ഒഴികെയുള്ളവരെ മഞ്ചേരി സെഷന്‍സ് കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതി ശിക്ഷിച്ചു.ഇതിനിടെ കേസിലെ പ്രതികളിലൊരാളായ തിരുന്നിലത്ത് കണ്ടി രവിയെ വെട്ടിക്കൊന്നു. ഹൈക്കോടതി വിധി പിന്നീട് സുപ്രീം കോടതി റദ്ദാക്കി. രവി വധക്കേസിലെ പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതിയും വെറുതെ വിട്ടു. യാസിര്‍ വധക്കേസില്‍ അറസ്റ്റിലാവുമെന്നറിഞ്ഞ് സുരേന്ദ്രന്‍ വിദേശത്തേക്ക് കടന്നു. തിരിച്ചെത്തി എറെ കാലം കുടകില്‍ കഴിഞ്ഞു. സുരേന്ദ്രനെ അന്വേഷിച്ച് പോലീസ് കുടകില്‍ പോയെങ്കിലും കണ്ടു കിട്ടിയില്ല. അതിനു ശേഷം നാട്ടിലെത്തിയ സുരേന്ദ്രന്‍ വീടിനു സമീപത്തുള്ള കാട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.പ്രതിയെ മജിസ്‌ട്രേട്ടിനു മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]