നിര്‍ധനരായ 12ജോഡികളുടെ വിവാഹം നടത്തിക്കൊടുത്ത് പെരിന്തല്‍മണ്ണ എംഇഎ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍
മലപ്പുറം: വിദ്യാര്‍ഥി തലമുറയ്ക്ക് മാതൃക തീര്‍ത്ത് പെരിന്തല്‍മണ്ണ വേങ്ങൂര്‍ എംഇഎ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍. കോളേജിന്റെ സമൂഹവിവാഹം ‘മെഹര്‍ 2018’ല്‍ മംഗല്യവതികളായത് 12 വനിതകള്‍. തെരഞ്ഞെടുക്കപ്പെട്ട 12 യുവതീയുവാക്കളുടെ വിവാഹം തിങ്കളാഴ്ചയാണ് കോളേജില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്നത്. ഓരോ വധുവിനും 10 പവന് സ്വര്‍ണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും വരനുള്ള വിവാഹവസ്ത്രങ്ങളും നല്‍കിയാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിവാഹം നടത്തിയത്. അയ്യായിരത്തോളം പേര്‍ക്കുള്ള സദ്യയും ഒരുക്കിയിരുന്നു.
കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്മെന്റും സഹകരിച്ചാണ് സമൂഹവിവാഹം ‘മെഹര്‍ 2018’ നടന്നത്. സോഷ്യല്‍മീഡിയവഴിയും നേരിട്ടും നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് നിര്‍ധനരായ 12 യുവതികള്‍ക്ക് മംഗല്യമൊരുക്കിയത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മെഹര്‍ 18ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
പി കെ കുഞ്ഞാലിക്കുട്ടി എംപി, അബ്ദുള്‍ വഹാബ് എംപി, പി അബ്ദുള്‍ ഹമീദ് എംഎല്‍എ, പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, പി കുഞ്ഞാണി മുസ്ല്യാര്‍, മുന്‍ എംഎല്‍എ വി ശശികുമാര്‍, എം സി മായിന്‍ഹാജി, പ്രിന്‍സിപ്പല്‍ റജിന് എം ലിനസ്, ഡയറക്ടര്‍ അബ്ദുള്‍ സലിം എന്നിവര്‍ സംസാരിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]