എല്‍.ഡി.എഫ് ഭരണം ബാറില്‍ തന്നെ അവസാനിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ബാര്‍കോഴ വിവാദം ഉയര്‍ത്തി അധികാരത്തിലെത്തിയെന്ന് പറയുന്ന എല്‍.ഡി.എഫ് ഭരണം ബാറില്‍ തന്നെ അവസാനിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇതിന്റെ തുടക്കം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളഞ്ഞത് വ്യാപകമായി മദ്യശാലകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായിരുന്നു. പഞ്ചായത്തുതോറും മദ്യശാലകള്‍ തുടങ്ങി സംസ്ഥാനത്തെ മദ്യത്തില്‍ മുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം എന്ത് വിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കും.
പുതിയ മദ്യനയത്തിനെതിര തദ്ദേശസ്ഥാപനങ്ങളും പൊതുജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ മത-സാമൂഹിക-സാംസ്കാരിക സംഘടനകളും നടത്തുന്ന സമരങ്ങള്‍ക്ക് സര്‍വപിന്തുണയും നല്‍കുമെന്ന് അറിയിച്ച കുഞ്ഞാലിക്കുട്ടി സ്വന്തം നിലക്ക് മുസ്ലിംലീഗും സമര പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും മദ്യനയത്തെ നിയമപരമായി നേരിടാനും ആലോചിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമ്പൂര്‍ണ മദ്യസംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നീക്കം പുതിയ തലമുറയോടുള്ള വെല്ലുവിളിയാണെന്നും ഇത് സംസ്ഥാനത്തിന്റെ താല്പര്യത്തിന് എതിരാണെന്നും തങ്ങള്‍ പറഞ്ഞു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]