കോളേജില്‍ ജോലി ശരിപ്പെടുത്തിയാല്‍ കണ്ടറിയണമെന്ന് ഉദ്യോഗാര്‍ത്ഥിയോട് വകുപ്പുമേധാവി

എടപ്പാള്‍: കോളേജില്‍ ഇന്‍ര്‍വ്യുവിനെത്തിയ ഉദ്യോഗാര്‍ത്ഥിയെ സമീപിച്ച വകുപ്പു മേധാവി ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പു നല്കി.
അങ്ങിനെയെങ്കില്‍ ഒന്നു കണ്ടറിയണമെന്ന് ഞരമ്പുരോഗിയുടെ സ്വരത്തില്‍ മേധാവിയുടെ ആജ്ഞയും. ഒടുവില്‍ ഉദ്യോഗാര്‍ത്ഥിയുടെ വീട്ടുകാര്‍ മേധാവിയുടെ വീട്ടിലെത്തിയപ്പോള്‍ ശരിക്കും കൊണ്ടറിഞ്ഞു –
മലപ്പുറം ജില്ലയിലെ തവനൂരിലുള്ള കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ്ങ് കോളേജിലെപ്രഫസറാണ് വിരുതന്.
കോളേജിലെ പ്രിസിഷ്യന്‍ ഫാമിങ്ങ് ഡവലപ്പ്മെന്റ് സെന്ററിലേക്ക് താല്‍ക്കാലിക നിയമനത്തിന് വെള്ളിയാഴ്ച ഇന്റര്‍വ്യു നടന്നിരുന്നു.
ഹാജരായ ഉദ്യോഗാര്‍ത്ഥികളില്‍ ഒരു യുവതിയുടെ ബയോഡാറ്റ എടുത്ത സ്കീം മേധാവി പിന്നെ ഫോണില്‍ വിളിയായി.
വിളി രാത്രിയിലും തുടര്‍ന്നതോടെ യുവതി വീട്ടുകാരെ അറിയിച്ചു. അശ്ലീല ചുവയിലുള്ള പ്രഫസറുടെ സംസാരം യുവതിയെ വിഷമിപ്പിച്ചെന്നാണ് പറയുന്നത്. ഇക്കാര്യം യുവതി പറഞ്ഞതോടെ സഹോദരനടക്കം വീട്ടുകാര്‍ മേധാവിയുടെ തവനൂര്‍ മുമാങ്കരയിലെ വീട്ടിലെത്തി ശരിക്കും കൈകാര്യം ചെയ്തു.ഇയാളുടെ സ്വഭാവദൂഷ്യത്തിനെതിരെ വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളടക്കം പരാതിപ്പെട്ടിട്ടും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് കോളേജ് ജീവനക്കാരടക്കം പറയുന്നത്.പുതിയ സംഭവം കൂടി ഉള്‍പ്പെടുത്തി വകുപ്പു മന്ത്രി
അഗ്രിക്കള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് പരാതി അയച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി