വട്ടപ്പാറയിലെ അപകടങ്ങള്‍ ന്യുട്രല്‍ ഡ്രൈവിങ് മൂലമെന്ന് അധികൃതര്‍

വട്ടപ്പാറയിലെ അപകടങ്ങള്‍ ന്യുട്രല്‍ ഡ്രൈവിങ്  മൂലമെന്ന് അധികൃതര്‍

കുറ്റിപ്പുറം: അപകടങ്ങള്‍ നിലക്കാത്ത വട്ടപ്പാറ വളവില്‍ നിരന്തരമായ അപകടങ്ങള്‍ക്ക് കാരണമാകുന്നത് ന്യുട്രല്‍ ഡ്രൈവിങ് മൂലമെന്ന് റോഡ് അധികൃതര്‍. വട്ടപ്പാറയില്‍ അടിക്കടിയുണ്ടാകുന്ന വാഹനപകടങ്ങളെ സംബന്ധിച്ചു കഴിഞ്ഞ ദിവസം ആര്‍ .ഡി .ഒ യുടെ സാനിധ്യത്തില്‍ നടന്ന യോഗത്തിലാണ് വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍, കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കഞ്ഞിപ്പുര കഴിഞ്ഞു ഒരുകിലോമീറ്ററോളം വരുന്ന ഇറക്കത്തില്‍ ഇന്ധനം ലഭിക്കുന്നതിനായി ന്യുട്രല്‍ ഡ്രൈവിങ് നടത്തുകയും താഴെ പെട്ടെന്നുള്ള വളവ് കാണുമ്പോള്‍ ബ്രൈക് ചവിട്ടുന്നതോടെ നിയന്ത്രണം വിട്ട് വാഹനങ്ങള്‍ മറിയുന്നതുമാണ് ഇവിടെ ഏറെ അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് അപകടങ്ങള്‍ വരുത്തിവെക്കുന്ന വലിയൊരു ഭാഗം വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ ഇതര സംസ്ഥാന ത്തുള്ളവരാണെന്നും വട്ടപ്പാറയെ കുറിച്ചുള്ള അവരുടെ അജ്ഞതയാണ് അപകടങ്ങള്‍ക് കാരണമാകുന്നതെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു .വളവ് നിവര്‍ത്തിയും ഇറക്കം കുറച്ചും വാഹനങ്ങള്‍ വേഗതകുറച്ചും അപകടങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാമെന്നും ഇവര്‍ നിര്‍ദേശിച്ചു രാത്രികാലങ്ങളില്‍ പോലീസ് സേവനം ഉള്‍പെടുത്തിയും വാഹന ഡ്രൈവര്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയും അപകടങ്ങളുടെ തോത് കുറക്കാം . വട്ടപ്പാറയിലെ ഇറക്കത്തോട് കൂടിയുള്ള പ്രധാന വളവ് ഇറക്കമിറങ്ങിയെത്തുന്ന വാഹനങ്ങള്‍ തൊട്ടടുത്ത് എത്തുമ്പോള്‍ മാത്രമാണ് ശ്രദ്ധയില്‍ പെടുന്നത്.

Sharing is caring!